തിരുവനന്തപുരം: പനിയും പനിമരണങ്ങളും കുറെഞ്ഞന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുേമ്പാഴും കഴിഞ്ഞ 11 ദിവസത്തിനിടെ സംസ്ഥാനത്ത് പനിബാധിച്ച് മരിച്ചത് 35 പേർ. 22 ഡെങ്കി മരണങ്ങളും ഉണ്ടായി. 18,000ലധികം പേർ പനിക്ക് ചികിത്സയും തേടി. ഡെങ്കിപ്പനിക്ക് ചികിത്സ തേടിയവരുടെ എണ്ണം 1593 ആണ്.
എലിപ്പനി ബാധിച്ച് ചികിത്സ തേടി 20പേർ. എലിപ്പനി ബാധിച്ച് നാല് മരണം സംഭവിച്ചു. പനിബാധിതരുടെ എണ്ണവും മരണങ്ങളും കുറെഞ്ഞന്നാണ് നിയമസഭയിലുൾപ്പെടെ ആരോഗ്യമന്ത്രിയും വ്യക്തമാക്കിയത്. എന്നാൽ, നേരിയ വ്യത്യാസം കണ്ടുതുടങ്ങിയതല്ലാതെ പനിക്കും പനിമരണത്തിനും കുറവില്ല. കഴിഞ്ഞദിവസം മാത്രം 10ാം ക്ലാസ് വിദ്യാർഥിനി ഉൾപ്പെടെ നാലുപേർ സംസ്ഥാനത്ത് മരിച്ചു. ഇതിനിടെ സംസ്ഥാനത്ത് കോളറയും ഭീഷണിയായി പടരുകയാണ്. നാലുപേർക്ക് കോളറ സ്ഥിരീകരിച്ചു. രണ്ടു മരണവുമുണ്ടായി.
ഈ വർഷം എട്ടുമാസത്തിനിടെ പനി ബാധിച്ച് 451പേർ മരിച്ചു. ഡെങ്കി ഉൾപ്പെടെയുള്ളവയും പകർച്ചപ്പനിയും സാധാരണ പനി മരണങ്ങളും ഇതിൽ ഉൾപ്പെടും. കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള കണക്കാണിത്. ഇതിൽ ഡെങ്കിപ്പനി സംശയിക്കുന്നവരുൾപ്പെടെ 223 പേരാണ് മരിച്ചത്. എലിപ്പനി സംശയിക്കുന്നവരുൾപ്പെടെ 66 പേരും എച്ച്1 എൻ1 സംശയിക്കുന്നവരുൾപ്പെടെ 72 പേരും മരിച്ചു.
23 ലക്ഷത്തിലധികം പേർ ഈ വർഷം പനി ചികിത്സ തേടി വിവിധ സർക്കാർ ആശുപത്രികളിൽ എത്തി. ഡെങ്കി ബാധിതരായ 15,732 പേരും സംശയിക്കുന്ന 54,643 പേരും ചികിത്സ തേടി. എലിപ്പനിക്ക് 868 പേരും സംശയിക്കുന്ന 1524 പേരും എച്ച്1 എൻ1ന് 1277 പേരും ചെള്ളുപനിക്ക് 157 പേരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. വയറിളക്കവും മറ്റു അനുബന്ധ രോഗങ്ങളുമായി മൂന്നു ലക്ഷത്തിലധികംപേർ ചികിത്സതേടി. ഇതിൽ നാലുപേർ മരിച്ചു. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കുകളാണ് ഇപ്പോഴും ലഭ്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.