വടകരയിൽ തീവ്ര കടൽക്ഷോഭത്തിൽ ഫൈബർ വള്ളങ്ങൾ തകർന്നു

വടകര: വടകര മുകച്ചേരി തീവ്ര കടല്‍ക്ഷോഭത്തില്‍ മൂന്ന് ഫൈബര്‍ വെള്ളങ്ങൾ തകര്‍ന്നു. വേലിയേറ്റത്തോടൊപ്പം ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ച് കയറിയാണ് വള്ളങ്ങൾ തകർന്നത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

മുഹമ്മദ് ചേരൻ, അഫ്സൽ കോട്ടക്കൽ, റിയാസ് എടത്തിൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളാണ് തകർന്നത്. ആറ് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മൂന്ന് വള്ളങ്ങളും പൂർണമായും തകർന്നു.


വള്ളങ്ങൾ തകർന്നതോടെ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം വഴിമുട്ടിയിരിക്കുകയാണ്. നഷ്ടപരിഹാരം നൽകണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.

Tags:    
News Summary - Fiber boats were wrecked in Vadakara due to rough seas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.