അല​െൻറ പിതാവിന്​ അമ്പത്​ വോട്ട്​

കോഴിക്കോട്: പന്തീരാങ്കാവ്​ യു.എ.പി.എ കേസിൽ പ്രതിയായ അലൻ ശു​െഎബി​െൻറ പിതാവ്​ കെ. മുഹമ്മദ്​ ശു​െഎബ്​ നേടിയത്​ അമ്പത്​ വോട്ട്​. ആർ.എം.പി സ്​ഥാനാർഥിയായി കോഴിക്കോട്​ വല്യങ്ങാടി വാർഡിലാണ്​ അദ്ദേഹം മത്സരിച്ചത്​. ഇൗ വാർഡ്​ വിട്ടുകൊടുക്കാൻ ആർ.എം.പി ആവശ്യമുന്നെയിച്ചെങ്കിലും യു.ഡി.എഫ്​ നൽകിയില്ല.

ഇതോടെ മുഹമ്മദ്​ ശു​െഎബ്​ ഒറ്റക്ക്​ മതസരിക്കാൻ തീരുമാനിക്കുകയായിരുന്നു. കോൺഗ്രസിലെ എസ്​.കെ അബൂബക്കറാണ്​ ഇൗ വാർഡിൽ ജയിച്ചത്​. മാവോയിസ്​റ്റ്​ ബന്ധം ആരോപിച്ച്​ സി.പി.എം സജീവ പ്രവർത്തകരായിരുന്ന അലൻ ശു​െഎബി​നെയും താഹ ഫസലിനെയും അറസ്​റ്റ്​ ചെയ്​തത്​ വലിയ രാഷ്​ട്രീയവിവാദത്തിന്​ ഇടയാക്കിയിരുന്നു.

Tags:    
News Summary - Fifty votes for Alen Father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.