ഒടുവിൽ സർക്കാർ വഴങ്ങി; പി.ബി. അനിതയെ കോഴിക്കോട് തന്നെ നിയമിക്കും

കോഴിക്കോട്: അതിജീവിതക്കൊപ്പം നിന്ന സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ പി.ബി. അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെ നിയമിക്കാൻ സർക്കാർ തീരുമാനം. കോടതി നിർദേശ പ്രകാരം തുടർ നടപടി സ്വീകരിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

അതിജീവിതക്കൊപ്പം നിന്ന നഴ്‌സിങ് ഓഫിസറെ സ്ഥലംമാറ്റുന്ന നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി പി.ബി. അനിത കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നിൽ സമരത്തിലായിരുന്നു. അതേസമയം, നിയമന കത്ത് കിട്ടിയാലേ സമരം നിർത്തൂവെന്ന് പി.ബി. അനിത മാധ്യമങ്ങളോട് പറഞ്ഞു.

അനിതക്ക് പിന്തുണ പ്രഖ്യാപിച്ച് അതിജീവിതയും കഴിഞ്ഞ ദിവസം സമര പരിപാടിയിൽ പങ്കെടുത്തു. കൂടാതെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് അനിതയെ സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനിതയെ കോഴിക്കോട് തന്നെ നിയമിക്കാനുള്ള സർക്കാർ തീരുമാനം.

ഹൈകോടതി വിധി ഉണ്ടായിട്ടും പുനർനിയമനം നൽകാത്തതിനെതിരെ കോടതിയലക്ഷ്യത്തിന് അനിത ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി ഉത്തരവുണ്ടെങ്കിലും അനിതയെ സ്ഥലംമാറ്റിയത് സർക്കാർ ആയതിനാൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചാൽ മാത്രമേ പുനർനിയമനം നൽകാൻ കഴിയൂ എന്നാണ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെ നിലപാട്.

ഏപ്രില്‍ ഒന്നിന് ജോലിയില്‍ പ്രവേശിക്കാന്‍ വന്ന അനിതയോട് പുനര്‍നിയമനം സംബന്ധിച്ച്, ഡി.എം.ഇയുടെ നിര്‍ദേശം കിട്ടിയിട്ടില്ലെന്നായിരുന്നു മെഡിക്കല്‍ കോളജിന്റെ വിശദീകരണം. ഇതോടെയാണ് അനിത മെഡിക്കല്‍ കോളജിന് മുന്നില്‍ ഉപവാസ സമരം തുടങ്ങിയത്. 

അതേസമയം, മെഡി​ക്ക​ല്‍ കോ​ള​ജ് ഐ.​സി.​യു പീ​ഡ​ന​ക്കേ​സി​ല്‍ അ​തി​ജീ​വി​ത​ക്കൊ​പ്പം നി​ന്ന പി.​ബി. അ​നി​ത​യെ കു​റ്റ​പ്പെ​ടു​ത്തിയാണ് കഴിഞ്ഞ ദിവസം ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ്രതികരിച്ചത്. അ​നി​ത​ക്ക് സൂ​പ്പ​ർ​വൈ​സ​റി ലാ​പ്സ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാണ് ആ​രോ​ഗ്യ ​മ​ന്ത്രി പ​റ​ഞ്ഞത്.

ജോ​ലി സം​ബ​ന്ധ​മാ​യ വീ​ഴ്ച സം​ഭ​വി​ച്ച ആ​ളു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ഡ​യ​റ​ക്ട​ർ ഓ​ഫ് മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. തെ​റ്റ് ചെ​യ്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണം. അ​തി​ജീ​വി​ത​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​തെ​ല്ലാം ചെ​യ്യു​ന്ന​ത്.

ന​ഴ്സി​ങ് ഓ​ഫി​സ​ർ​ക്കു​ണ്ടാ​യ വീ​ഴ്ച ഹൈ​കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തും. അ​തി​നു​ശേ​ഷം കോ​ട​തി പ​റ​യു​ന്ന​തു​പോ​ലെ ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​തി​ജീ​വി​ത​ക്കൊ​പ്പ​മാ​ണ് സ​ർ​ക്കാ​റെ​ന്നും അ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്നും വീ​ണാ ജോ​ർ​ജ് കൂ​ട്ടി​ച്ചേ​ര്‍ത്തു. 

Tags:    
News Summary - Finally the government relented; P.B. Anitha will be posted in Kozhikode itself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.