ന്യൂഡൽഹി: 13 കോടി രൂപയുടെ പണമിടപാടിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബൈ കമ്പനിയുടെ അന്ത്യശാസനം. ഫെബ്രുവരി അഞ്ചിന് മുമ്പ് പ്രശ്നം പരിഹരിക്കണമെന്നാണ് ജാസ് ടൂറിസം കമ്പനി അന്ത്യശാസനം നൽകിയത്. അല്ലാത്തപക്ഷം വാർത്താസമ്മേളനം വിളിച്ച് ഇടപാട് സംബന്ധിച്ച എല്ലാ രേഖകളും മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും കമ്പനി ഉടമയും യു.എ.ഇ പൗരനുമായ ഹസന്‍ ഇസ്മയീല്‍ അബ്ദുല്ല അല്‍ മര്‍സൂഖിയുടെ അഭിഭാഷകൻ മധ്യസ്ഥരെ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ മര്‍സൂഖിയുടെ അഭിഭാഷകൻ മധ്യസ്ഥരുമായി ചർച്ച നടത്തിയിരുന്നു. വിഷയം ധരിപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുമതിയും വാർത്താസമ്മേളനം നടത്താനായി തിരുവനന്തപുരം പ്രസ് ക്ലബിന്‍റെ അനുമതിയും കമ്പനി അധികൃതർ തേടിയിട്ടുണ്ട്.. വരുന്ന തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ബിനോയ് കോടിയേരിയും ചവറ എം.എല്‍.എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തും കൂടി 13 കോടി വെട്ടിച്ചുവെന്നാണ് മര്‍സൂഖിയുടേയും അദ്ദേഹത്തിന്‍റെ ബിസിനസ് പങ്കാളിയായ കൊട്ടാരക്കര സ്വദേശി രാഹുൽ കൃഷ്ണയുടെയും പരാതി. ജാസ് ടൂറിസം കമ്പനി ഉടമയായ മര്‍സൂഖി ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ പരാതി നേരത്തെ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടുവായ്പ നല്‍കി. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപ ബിനോയ്ക്ക് കമ്പനി അക്കൗണ്ടിൽ നിന്ന ലഭ്യമാക്കിയെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.