400 ചോദ്യങ്ങൾക്ക് ധനമന്ത്രി മറുപടി നൽകിയില്ല; ബാലഗോപാലിനെതിരെ സ്പീക്കർക്ക് പരാതി

തിരുവനന്തപുരം: നിയമസഭയിൽ നൽകുന്ന ചോദ്യങ്ങൾക്ക് ധനമന്ത്രി കെ.എൻ ബാലഗോപാൽ കൃത്യമായ മറുപടി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് പരാതി. കോൺഗ്രസിലെ എ.പി അനിൽ കുമാറാണ് സ്പീക്കർ എ.എൻ ഷംസീറിന് പരാതി നൽകിയത്. 400 ചോദ്യങ്ങൾ ധനമന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്ന് സമ്മേളന കാലയളവിലാണ് ധനമന്ത്രി ചോദ്യങ്ങൾക്ക് മറുപടി നൽകാതിരുന്നത്.

ഡേറ്റകൾ വെച്ചാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. ചോദ്യങ്ങൾക്ക് സർക്കാറിൽ നിന്ന് കൃത്യമായ ഉത്തരമില്ല. ധനമന്ത്രിക്ക് ഒന്നും അറിയില്ല. ജി.എസ്.ടി എന്താണെന്ന് പോലും ശ്രദ്ധിക്കുന്നില്ലെന്നും വൻ അഴിമതിയാണ് നടക്കുന്നതെന്നും സതീശൻ ആരോപിച്ചു. 

Tags:    
News Summary - Finance Minister did not respond to 400 questions; Complaint against KN Balagopal to Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.