തിരുവനന്തപുരം: സപ്ലോകോയിലെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഈയാഴ്ച തന്നെ പണം നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പൊതു വിപണിയിൽ ഇടപെടാൻ സപ്ലോകോക്ക് പണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, നെല്ല് സംഭരിച്ച വകയിൽ കേന്ദ്ര സർക്കാർ പണം നൽകാനുണ്ടെന്നും കെ.എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാർ വിപണിയിൽ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. സർക്കാറിന്‍റെ പൊതുവിതരണ സംവിധാനമായ സപ്ലൈകോ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഓണകാലത്ത് സാധനങ്ങൾക്ക് തീപിടിച്ച വിലയായിരിക്കും. വിലക്കയറ്റം തടയാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ യു.ഡി.എഫ് ശക്തമായ സമരവുമായി രംഗത്തെത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.