കൊച്ചി: 17 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ബാങ്ക് മാനേജരേയും ഭാര്യയെയും സി. ബി.െഎ അറസ്റ്റ് ചെയ്തു. ബാങ്ക് ഒാഫ് ഇന്ത്യ തിരുവനന്തപുരം തിരുവല്ലം ശാഖയിലെ സാമ്പത്തിക ക്രമക്കേടിൽ പ്രതിയായ തിരുവനന്തപുരം കുളത്തറ സ്വദേശി കെ.ജയഗോപാലിനെയും ഭാര്യയെയുമാണ് സി.ബി.െഎ സംഘം മുംബൈ വിമാനത്താവളത്തിൽവെച്ച് അറസ്റ്റ് ചെയ്തത്. 2001 മുതൽ കാനഡയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇരുവരും തിരിച്ചു വരുന്നതിനിടെയാണ് പിടിയിലായത്.
ഇരുവർക്കുമെതിരെ 2009 ൽ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിെൻറ അടിസ്ഥാനത്തിൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ച ശേഷം സി.ബി.െഎയെ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച കൊച്ചിയിലെത്തിച്ച പ്രതികളെ എറണാകുളം പ്രത്യേക സി.ബി.െഎ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻറ് ചെയ്തു. 1998 ലാണ് ഇവരടക്കം നാലുപേർക്കെതിരെ സി.ബി.െഎ സാമ്പത്തിക ക്രമക്കേട് കേസ് രജിസ്റ്റർ ചെയ്തത്.
സർക്കാർ പദ്ധതിയുടെ മറവിൽ 13, 36, 153 രൂപയുടെ ക്രമക്കേട് ബാങ്കിൽ നടത്തിയതായാണ് ആരോപണം. ജയഗോപാലിനും ഭാര്യക്കും പുറമെ കരമന സ്വദേശി ബി.കൃഷ്ണൻ, നെടുമങ്ങാട് സ്വദേശി എസ്.സുരേഷ് കുമാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. സുരേഷും കൃഷ്ണനും നേരത്തേ കേസിൽ വിചാരണ നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.