കൊല്ലം: മനയിൽകുളങ്ങരയിൽ അയൽവാസികളായ ആർ.എസ്.എസ് പ്രവർത്തകർ വീട്ടമ്മയെയും ഭർത്താവിനേയും മക്കളെയും ആക്രമിച്ച ് പരിക്കേൽപ്പിച്ചു. സി.പി.എം പ്രവർത്തകനായ മഞ്ചാവിൽ പടിഞ്ഞാറ്റതിൽ രൻഞ്ചു(48), ഭാര്യ ശ്രീദേവി (45 ), മക്കളായ രജിത്ത്, (19), രജിൻ(16) എന്നിവരെയാണ് ആക്രമിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ അയൽവാസികളായ അഞ്ച് പേർക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. ടാക്സി ഡ്രൈവറായ രൻഞ്ചുവിെൻറ വീടിെൻറ വേലി തകർത്തതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. അയൽവാസിയായ സുദർശനനും അയാളുടെ സഹോദരങ്ങളും ബന്ധുവുമാണ് അക്രമത്തിന് പിന്നിലെന്ന് രഞ്ചു കൊല്ലം വെസ്റ്റ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
തടി കഷണം കൊണ്ടുള്ള അടിയേറ്റ് രഞ്ചുവിെൻറ തലക്ക് ഗുരുതരമായി പരിക്കേറ്റു. ഇത് തടയാൻ ശ്രമിച്ച ശ്രീദേവിയെ ചവിട്ടി വീഴ്ത്തുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. രക്ഷിതാക്കളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മക്കളായ രജിത്ത്, റെജിൻ എന്നിവർക്ക് മർദ്ദനമേറ്റത്. ഇവരെ പൊലീസെത്തിയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതികൾക്കെതിരെ കേസെടുത്തതായും ഇവർ ഒളിവിലാണെന്നും വെസ്റ്റ് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.