മലപ്പുറം: പൊന്മള ചൂനൂരിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ നിർമാണ ശാലക്ക് തീ പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. പറപ്പൂർ സ്വദേശി മുനീറിന്റെ ഉടമസ്ഥതയിലുള്ള ന്യൂ മർവ ബോർഡ് വർക്സ് സ്ഥാപനത്തിനാണ് ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീ പിടിച്ചത്. ശനിയാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം.മലപ്പുറത്ത് നിന്ന് രണ്ട് യൂനിറ്റും തിരൂരിൽനിന്ന് ഒരു യൂനിറ്റും അഗ്നിരക്ഷാസേന എത്തി രക്ഷാപ്രവർത്തനം നടത്തി.
50 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.മലപ്പുറം സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽഗഫൂറിന്റെ നേതൃത്വത്തിൽ തിരൂർ അസി. സ്റ്റേഷൻ ഓഫിസർ പി.കെ. സന്തോഷ്, സീനിയർ ഫയർ ഓഫിസർ എസ്. ലെനിൻ, സി. മനോജ്, ഫയർ ഓഫിസർമാരായ ടി.കെ. നിഷാന്ത്, കെ.പി. ഷാജു, ജിഷ്ണു, വി. അബ്ദുൽ മുനീർ, അബ്ദുൽ മനാഫ്, സുജിത്ത്, കെ.പി. നൗഫൽ, അഖിലേഷ്, സിവിൽ ഡിഫെൻസ് അംഗങ്ങളായ എം. ഷോബിൻ, കെ. സഹീർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.