?????????? ???????? ????? ??????? ???? ??????????

ശിഖരം മുറിക്കുന്നതിനിടെ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് താഴെ ഇറക്കി

കോതമംഗലം: തേക്കി​​െൻറ ശിഖരം മുറിക്കുന്നതിനിടെ മുകളിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് എത്തി താഴെ ഇറക്കി. ഊന്നുക ൽ പീച്ചാട്ട് ജോസഫി​​െൻറ മകൻ ജിജോ പുരയിടത്തിലെ തേക്കി​​െൻറ ശിഖരം മുറിക്കുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് 40 അടി ഉയരമുള്ള മരത്തിന്​ മുകളിൽ കുടുങ്ങിയത്.

വീട്ടുകാർ ഫയർഫോഴ്‌സി​​െൻറ സഹായം തേടുകയായിരുന്നു. കോതമംഗലത്തുനിന്ന്​ എത്തിയ ഫയർ സ്​റ്റേഷൻ ഓഫിസർ ടി.പി. കരുണാകരപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തനത്തിൽ നേതൃത്വം നൽകി.

മരത്തി​​െൻറ ശിഖരം മുറിക്കുമ്പോൾ തോളെല്ല്​ തെന്നിമാറിയതിനെ തുടർന്നാണ് ഇയാൾ മരത്തിന്​ മുകളിൽ കുടുങ്ങിയത്. ഫയർഫോഴ്സ് അംഗങ്ങൾ മരത്തിൽ കയറി വലയിൽ ഇരുത്തി ജിജോയെ താഴെ ഇറക്കി കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചു.

Tags:    
News Summary - fire force rescued man from tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.