വെടിക്കെട്ടപകടം: വൻ സുരക്ഷ വീഴ്ച, വധശ്രമത്തിനുകൂടി കേസ്

കാ​ഞ്ഞ​ങ്ങാ​ട്: അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ർ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലെ ക​ളി​യാ​ട്ട​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ വെ​ടി​ക്കെ​ട്ട​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ലാ​യി. ക്ഷേ​ത്ര ഭാ​ര​വാ​ഹി​യാ​യ വി​ജ​യ​നാ​ണ് ബു​ധ​നാ​ഴ്ച അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി. കേ​സി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​മു​ൾ​പ്പെ​ടെ വ​കു​പ്പു​ക​ൾ ചു​മ​ത്തി.

വ​ൻ സു​ര​ക്ഷ വീ​ഴ്ച​യാ​ണ് വെ​ടി​ക്കെ​ട്ട​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പൊ​ലീ​സ്-​റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ക്കു​ന്നു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളൊ​ന്നു​മെ​ടു​ത്തി​ല്ലെ​ന്നും അ​നു​മ​തി​യു​ണ്ടാ​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വെ​ടി​മ​രു​ന്ന് സൂ​ക്ഷി​ച്ച ഷെ​ഡി​ന് മു​ക​ളി​ലൂ​ടെ ക്ഷേ​ത്ര​ത്തി​ന്റെ ബ​യോ​ഗ്യാ​സ് പ്ലാ​ന്റി​ന്റെ പൈ​പ്പ് ക​ട​ന്നു​പോ​കു​ന്നു​ണ്ട്. സ​മീ​പ​ത്തു​ത​ന്നെ ഹോ​ട്ട​ലി​ന്റെ അ​ടു​ക്ക​ള​ഭാ​ഗ​ത്ത് നി​ര​വ​ധി പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ലേ​ക്കു​കൂ​ടി തീ ​വ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ൽ ദു​ര​ന്ത​ത്തി​ന്റെ വ്യാ​പ്തി ഇ​ര​ട്ടി​ക്കു​മാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ദ്യം പ​രി​ശോ​ധി​ച്ച​തും സു​ര​ക്ഷ വീ​ഴ്ച​യി​ലെ പാ​ളി​ച്ച​ക​ളാ​ണ്. കൂ​ടു​ത​ലാ​യി ക​ടു​ത്ത വ​കു​പ്പു​ക​ൾ ചു​മ​ത്തി​യ​തും സു​ര​ക്ഷാ വീ​ഴ്ച​യു​ടെ ഭാ​ഗ​മാ​യി​ക്കൂ​ടി​യാ​ണ്. 118 പേ​ർ മ​രി​ച്ച പു​റ്റി​ങ്ങ​ൽ ദു​ര​ന്ത​ത്തി​നു​ശേ​ഷം ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് വെ​ടി​ക്കെ​ട്ടി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വെ​ടി​ക്കെ​ട്ട് ന​ട​ത്താ​ൻ ക​ല​ക്ട​ർ​ക്കോ എ.​ഡി.​എ​മ്മി​നോ അ​പേ​ക്ഷ ന​ൽ​ക​ണം. എ​ന്നാ​ൽ, ഇ​വി​ടെ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നി​ല്ല. ക്ഷേ​ത്ര​ത്തി​ന്റെ വി​ളി​പ്പാ​ട​ക​ലെ​യാ​ണ് നീ​ലേ​ശ്വ​രം പൊ​ലീ​സ് സ്റ്റേ​ഷ​നെ​ങ്കി​ലും ഇ​വി​ടെ​യും വി​വ​രം ന​ൽ​കി​യി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. വെ​ടി​ക്കെ​ട്ട് ന​ട​ത്തു​മ്പോ​ൾ അ​ഗ്നി​ര​ക്ഷാ​സേ​ന സ​മീ​പ​ത്തു​ണ്ടാ​ക​ണം.

ആം​ബു​ല​ൻ​സ് സൗ​ക​ര്യ​ങ്ങ​ളും തീ​കെ​ടു​ത്താ​നു​ള്ള വെ​ള്ള​വും ക​രു​തി​വെ​ക്ക​ണം. ഇ​വി​ടെ ഇ​തൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് വ്യ​ക്ത​മാ​യ​ത്.

പ​ട​ക്കം സൂ​ക്ഷി​ച്ച ഷെ​ഡും പൊ​ട്ടി​ക്കു​ന്ന സ്ഥ​ല​വും ത​മ്മി​ലു​ണ്ടാ​കേ​ണ്ട അ​ക​ല​വും പാ​ലി​ച്ചി​ല്ല. മാ​ല​പ്പ​ട​ക്ക​ത്തി​ന് തീ​കൊ​ളു​ത്തി​യ​താ​ണ് അ​പ​ക​ട​കാ​ര​ണം.

ഇ​തി​ൽ​നി​ന്ന് തീ​പ്പൊ​രി പ​ട​ക്കം സൂ​ക്ഷി​ച്ച ഷെ​ഡി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ അ​ഞ്ഞൂ​റ്റ​മ്പ​ലം ക്ഷേ​ത്ര​മു​റ്റ​ത്ത് നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ർ ത​ടി​ച്ചു​കൂ​ടേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ, ക്ഷേ​ത്ര മ​തി​ല​കം ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു.

ചികിത്സച്ചെലവ്​

സർക്കാർ വഹിക്കും

വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സ​ച്ചെ​ല​വ് സ​ര്‍ക്കാ​ര്‍ വ​ഹി​ക്കും. മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്. 154 പേ​ര്‍ക്കാ​ണ് അ​പ​ക​ട​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ​ത്. 98 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ല്‍ 10 പേ​രു​ടെ പ​രി​ക്ക്​ സാ​ര​മു​ള്ള​താ​ണ്.

Tags:    
News Summary - Fireworks accident: Massive security lapse, case of attempted murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.