തിരുവനന്തപുരം: ജൂണ്‍ ഒന്ന് മുതല്‍ ട്രയല്‍ അടിസ്ഥാനത്തില്‍ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. അംഗൻവാടി കുട്ടികള്‍ക്കുള്ള 'കിളിക്കൊഞ്ചല്‍' ജൂണ്‍ ഒന്ന് മുതല്‍ നാല് വരെ രാവിലെ 10.30 നായിരിക്കും. ഇതിെൻറ പുനഃസംപ്രേഷണം ജൂണ്‍ ഏഴ് മുതല്‍ 10 വരെ നടത്തും. പ്ലസ് ടു ക്ലാസുകള്‍ക്ക് ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ് ആദ്യ ട്രയല്‍.
രാവിലെ 8.30 മുതല്‍ 10 മണി വരെയും വൈകീട്ട് അഞ്ച് മുതൽ മുതല്‍ ആറ് വരെയുമായി ദിവസവും അഞ്ച് ക്ലാസുകളാണ് പ്ലസ്ടുവിനുണ്ടാകുക. ജൂണ്‍ 14 മുതല്‍ 18 വരെ ഇതേ ക്രമത്തില്‍ ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യും. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളുടെ ആദ്യ ട്രയല്‍ ജൂണ്‍ രണ്ട് മുതല്‍ നാല് വരെയായിരിക്കും. ഇതേ ക്ലാസുകള്‍ ഇതേ ക്രമത്തില്‍ ജൂണ്‍ ഏഴ് മുതല്‍ ഒമ്പത് വരെയും ജൂണ്‍ 10 മുതല്‍ 12വരെയും പുനഃസംപ്രേഷണം ചെയ്യും. പത്താം ക്ലാസിനുള്ള മൂന്ന് ക്ലാസുകള്‍ ഉച്ചക്ക് 12.00 മുതല്‍ ഒന്നര വരെ.
ഒന്നാം ക്ലാസുകാര്‍ക്ക് രാവിലെ 10 നും രണ്ടാം ക്ലാസുകാര്‍ക്ക് 11നും മൂന്നാം ക്ലാസുകാര്‍ക്ക് 11.30 നുമാണ് ക്ലാസുകള്‍. നാലാം ക്ലാസിന് ഉച്ചക്ക് ശേഷം ഒന്നര, അഞ്ച് -രണ്ട് മണി, ആറ് -രണ്ടര, ഏഴ് -മൂന്ന്, എട്ട് -മൂന്നര എന്ന ക്രമത്തില്‍ മറ്റ് ഡിവിഷനുകളിലെ ട്രയല്‍ ക്ലാസുകള്‍ ഓരോ പീരിയഡ് വീതമായിരിക്കും. ഒമ്പതാം ക്ലാസിന് വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ രണ്ടു ക്ലാസുകളുണ്ടായിരിക്കും. ട്രയല്‍ ക്ലാസിെൻറ അനുഭവം കൂടി കണക്കിലെടുത്തായിരിക്കും തുടര്‍ക്ലാസുകളും അന്തിമ ടൈംടേബിളും നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ, കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ കുട്ടികളുടെ സൗകര്യത്തിന് പിന്നീട് കാണാനുള്ള സൗകര്യം firstbell.kite.kerala.gov.in ല്‍ ഒരുക്കും. കൈറ്റ് വിക്ടേഴ്സ് ലൈവ് ലിങ്കും ടൈംടേബിളും ഇതേ സൈറ്റില്‍ ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.