പാലാട്ട് യു.പിയിലെ കുട്ടികൾക്ക് ഹൈകോടതിയുടെ ഉത്തരവിെൻ തുടർന്ന് സ്കൂളിനുള്ളിൽ കയറാനായില്ലകോഴിക്കോട്: പ്രവേശനോത്സവ ദിനത്തിൽ തിരുവണ്ണൂർ പാലാട്ട് യു.പി സ്കൂളിലെ കുരുന്നുകൾ വല്ലാത്തൊരു ഗതികേടിലായിരുന്നു. സർക്കാർ ഏറ്റെടുത്തിട്ടും കെട്ടിടത്തിൽ കയറാനാവാത്ത നിസ്സഹായാവസ്ഥയിലായിരുന്നു അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലെ 13 കുട്ടികൾ. എസ്.എസ്.എയുടെ തിരുവണ്ണൂർ ബ്ലോക് റിസോഴ്സ് സെൻററിലായിരുന്നു ഇവരുടെ പ്രവേശനോത്സവം.
സ്കൂൾ മാനേജറുടെ ഹരജിയിൽ കഴിഞ്ഞ അധ്യയന വർഷം ഹൈകോടതിയുടെ ഇടക്കാല ഉത്തരവുള്ളതിനാലായിരുന്നു കുട്ടികൾക്ക് സ്വന്തം സ്കൂളിൽ കയറാനാവാെത പോയത്. ഉത്തരവ് നിലനിൽക്കുന്നതിനിെട സർക്കാറിെൻറ അപ്പീലിൽ ഹൈകോടതിയിൽ കേസിലെ വാദം പ്രവേശനോത്സവ ദിനവും തുടരുകയായിരുന്നു. ഏറ്റെടുത്ത സ്കൂളിൽ പഠനം നടത്താൻ കുട്ടികൾക്ക് അവകാശമുണ്ടെന്നാണ് സർക്കാർ വാദം. വ്യാഴാഴ്ച അഡ്വക്കറ്റ് ജനറൽ സി.പി സുധാകര പ്രസാദ് തന്നെയാണ് കേസിൽ ഹാജരായത്.
വിദ്യാഭ്യാസത്തിനുള്ള അവകാശം കുട്ടികൾക്കുണ്ടെന്ന വാദം അഡ്വക്കറ്റ് ജനറൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എതിർവാദമുന്നയിക്കാൻ അവസരം നൽകണെമന്ന് സ്കൂൾ മാനേജറുടെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനാൽ കേസ് ഇന്നും തുടരും. ജസ്റ്റിസുമാരായ സുരേന്ദ്രമോഹനും മേരി ജോസഫുമടങ്ങുന്ന ബെഞ്ചാണ് കേസ് കേൾക്കുന്നത്.
കൊച്ചിയിൽ നിയമപ്പോരാട്ടം നടക്കുേമ്പാഴും സ്കൂളിൽ പ്രവേശനോത്സവം ഗംഭീരമായി നടന്നു. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പ്രവേശനോത്സവത്തിനെത്തിെയങ്കിലും വിദ്യാഭ്യാസ വകുപ്പ് അധികൃതരും ചില ജനപ്രതിനിധികളും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയില്ലെന്ന സങ്കടം നാട്ടുകാർക്കുണ്ട്. 13 കുട്ടികൾ മാത്രമാണ് ഇത്തവണയുള്ളത്. അഞ്ചാം ക്ലാസിൽ രണ്ട് കുട്ടികൾ ചേർന്നു. ആറിൽ നാലും ഏഴിൽ ഏഴും കുട്ടികളുമുണ്ട്. നിയമപോരാട്ടത്തിൽ വിജയം കണ്ട് പുതിയൊരു പ്രഭാതം കാത്തിരിക്കുകയാണ് ഇൗ കുരുന്നുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.