കെ.എസ്​.ഇ.ബിക്ക്​ ആദ്യ ഗഡു കൈമാറി; വിഹിതം വർധിപ്പിക്കാനാകില്ലെന്ന നിലപാടിൽ ജല​ അതോറിറ്റി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​മാ​സ വ​രു​മാ​ന​ത്തി​ൽനി​ന്ന്​ വൈ​ദ്യു​തി ചാ​ർ​ജി​ന​ത്തി​ൽ നി​ശ്ചി​ത ശ​ത​മാ​നം തു​ക കെ.​എ​സ്.​ഇ.​ബി​ക്ക്​ ജ​ല അ​തോ​റി​റ്റി ​കൈ​മാ​റി​ത്തു​ട​ങ്ങി. എ​ല്ലാ മാ​സ​വും പ​ണം കൈ​മാ​റു​ന്ന​തി​ന്​ തു​ട​ക്ക​മി​ട്ട്​ എ​ട്ടു​​കോ​ടി രൂ​പ​യു​ടെ ചെ​ക്കാ​ണ്​ കെ.​എ​സ്.​ഇ.​ബി റ​വ​ന്യൂ സ്​​പെ​ഷ​ൽ ഓ​ഫി​സ​റു​ടെ​ പേ​രി​ൽ ജ​ല അ​തോ​റി​റ്റി ഫ​ണ്ട്​​സ്​ വി​ഭാ​ഗം അ​ക്കൗ​ണ്ട്​​സ്​ ഓ​ഫി​സ​ർ കൈ​മാ​റി​യ​ത്.

ആ​കെ വ​രു​മാ​ന​ത്തി​ന്‍റെ 34 ശ​ത​മാ​നം എ​ല്ലാ മാ​സ​വും പ്ര​ത്യേ​ക അ​ക്കൗ​ണ്ടി​ലേ​ക്ക്​ കൈ​മാ​റ​ണ​മെ​ന്ന കെ.​എ​സ്.​ഇ.​ബി​യു​ടെ ആ​വ​ശ്യം ജ​ല അ​തോ​റി​റ്റി ഇ​നി​യും അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. വ​ലി​യ തു​ക കു​ടി​ശ്ശി​ക​യു​ള്ള​തി​നാ​ൽ നി​ശ്ചി​ത​ ശ​ത​മാ​നം തു​ക ​കെ.​എ​സ്.​ഇ.​ബി​ക്ക്​ കൈ​മാ​റു​ന്ന​തി​ന്​ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ എ​സ്​​ക്രോ അ​ക്കൗ​ണ്ട്​ ആ​രം​ഭി​ക്കാ​ൻ ധ​ന വ​കു​പ്പ്​ ഒ​ക്​​ടോ​ബ​ർ 30നാ​ണ്​ ജ​ല അ​തോ​റി​റ്റി​ക്ക്​ നി​​​ർ​ദേ​ശം ന​ൽ​കി​യ​ത്. തു​ട​ർ​ന്ന്,​ ഉ​​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ത​ല ച​ർ​ച്ച​ക​ൾ ന​ട​​ന്നെ​ങ്കി​ലും 34 ശ​ത​മാ​ന​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ നി​ന്ന്​ പി​ന്നാ​ക്കം പോ​കാ​ൻ കെ.​എ​സ്.​ഇ.​ബി​യും 10​ ശ​ത​മാ​ന​ത്തി​ന​പ്പു​റം സാ​ധ്യ​മ​ല്ലെ​ന്ന നി​ല​പാ​ടി​ൽ ജ​ല അ​തോ​റി​റ്റി​യും ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് എ​ട്ടു​​കോ​ടി രൂ​പ കെ.​എ​സ്.​ഇ.​ബി​ക്ക്​ ജ​ല അ​തോ​റി​റ്റി കൈ​മാ​റി​യ​ത്. ​വി​വി​ധ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ന​ട​ക്കം വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച​തി​ന്​ ജ​ല ​അ​തോ​റി​റ്റി കെ.​എ​സ്.​ഇ.​ബി​ക്ക്​ ന​ൽ​കാ​നു​ള്ള കു​​ടി​ശ്ശി​ക തു​ക 1692 കോ​ടി രൂ​പ​യാ​ണ്. വെ​ള്ള​ക്ക​രം കൂ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല അ​തോ​റി​റ്റി​യു​ടെ പ്ര​തി​മാ​സ വ​രു​മാ​ന​ത്തി​ൽ നി​ന്ന്​ കു​ടി​ശ്ശി​ക​തു​ക​യ​ട​ക്കം ഈ​ടാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ്​ കെ.​എ​സ്.​ഇ. ബി ​ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ, വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളു​ള്ള​തി​നാ​ൽ പ്ര​തി​മാ​സ വ​രു​മാ​ന​ത്തി​ൽ നി​ന്ന്​ 10​ ശ​ത​മാ​ന​ത്തി​ൽ തു​ക ന​ൽ​കാ​ൻ നി​വൃ​ത്തി​യി​ല്ലെ​ന്നാ​ണ്​ ജ​ല അ​തോ​റി​റ്റി അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

Tags:    
News Summary - First installment handed over to KSEB; The water authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.