തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പൽ, ജോയൻറ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ തസ്തികയിലെ സ്ഥലംമാറ്റവും െറഗുലര്‍ സ്ഥാനക്കയറ്റവും അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. വയനാട് മെഡിക്കല്‍ കോളജില്‍ ആദ്യമായാണ് പ്രിന്‍സിപ്പലിനെ നിയമിക്കുന്നത്. മറ്റിടങ്ങളിൽ വിരമിച്ച ഒഴിവുകളാണ് നികത്തുന്നത്.
കൊല്ലം മെഡി.കോളജ് പ്രിന്‍സിപ്പൽ ഡോ. എന്‍. റോയിയെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലുള്ള സ്പെഷല്‍ ഓഫിസര്‍ തസ്തികയില്‍ നിയമിച്ചു. ഇടുക്കി മെഡി. കോളജ് പ്രിന്‍സിപ്പൽ ഡോ.എം.എച്ച്. അബ്ദുൽ റഷീദാണ് കൊല്ലം മെഡി. കോളജ് പ്രിന്‍സിപ്പൽ. ഡോ. മിന്നി മേരി മാമ്മനാണ് കോന്നി മെഡി. കോളജ് പ്രിന്‍സിപ്പൽ. ഇതേ കോളജിലെ ബയോകെമിസ്ട്രി വിഭാഗം പ്രഫസറാണ്.
മറ്റ് നിയമനങ്ങൾ (മെഡിക്കൽ കോളജ്, പുതിയ പ്രിൻസിപ്പൽ, നിലവിലെ തസ്തിക എന്ന ക്രമത്തിൽ): മഞ്ചേരി: ഡോ. എം. സബൂറാ ബീഗം (കോഴിക്കോട് മെഡി. കോളജ് ബയോകെമിസ്ട്രി വിഭാഗം പ്രഫ.), കണ്ണൂർ: ഡോ. കെ. അജയകുമാർ (കോഴിക്കോട് മെഡി. കോളജ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം പ്രഫ.), എറണാകുളം: ഡോ.പി. കലാ കേശവൻ (തിരു. മെഡിക്കല്‍ കോളജ് ഫാര്‍മക്കോളജി വിഭാഗം പ്രഫ.), ആലപ്പുഴ: ഡോ. കെ. ശശികല (തിരു. മെഡി.കോളജ് ഫോറൻസിക് മെഡിസിൻ വിഭാഗം പ്രഫ.), തൃശൂർ: ഡോ. എസ്. പ്രതാപ് (കോഴിക്കോട് മെഡി. കോളജ് പീഡിയാട്രിക് സര്‍ജറി വിഭാഗം പ്രഫ.), വയനാട്: ഡോ. കെ.കെ. മുബാറക് (കോഴിക്കോട് മെഡി. കോളജ് അനസ്തേഷ്യോളജി വിഭാഗം പ്രഫ.), കോട്ടയം: ഡോ. കെ.പി. ജയകുമാർ (കോട്ടയം മെഡി. കോളജ് നെഫ്രോളജി വിഭാഗം പ്രഫ.), ഇടുക്കി: ഡോ. ബി. ഷീല (മഞ്ചേരി മെഡി. കോളജ് അനാട്ടമി വിഭാഗം പ്രഫ.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.