തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പൂന്തുറയിലെ വേദിയിൽനിന്ന് ഇറങ്ങിയ ഉടൻ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. പ്രധാനമന്ത്രി തങ്ങളെ കേൾക്കാനും കാണാനും ശ്രമിച്ചില്ലെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികളും കുടുംബാംഗങ്ങളും പ്രതിഷേധിച്ചത്. കനത്ത സുരക്ഷക്കിടയിലും പ്രതിഷേധം പൂന്തുറ സെൻറ് തോമസ് ഒാഡിറ്റോറിയത്തിൽ ഏറെനേരം സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു.
ഒാഖി ദുരന്തബാധിത കുടുംബാംഗങ്ങളെ നാലു േബ്ലാക്കുകളായാണ് ഹാളിൽ ഇരുത്തിയത്. പൂന്തുറയിലെയും വിഴിഞ്ഞത്തെയും മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഇരിക്കുന്ന മുൻഭാഗത്തുനിന്നാണ് പ്രധാനമന്ത്രി പരാതികൾ കേട്ടത്. ഇതോടെ, തൊട്ടുപിറകിലിരിക്കുന്ന വലിയതുറ, പുതുക്കുറിച്ചി, പുല്ലുവിള ഭാഗങ്ങളിൽ ഇരുന്നവർ അമർഷം പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയോട് പരാതി പറയാൻ ഉൗഴം കാത്തിരിക്കയായിരുന്നു ഇവർ. എന്നാൽ, ഇവരുടെ അടുത്തേക്ക് വരാതെ പ്രധാനമന്ത്രി വേദിയിലേക്ക് മടങ്ങിയതോടെയാണ് സദസ്സിൽനിന്ന് നേരിയ ബഹളം ഉയർന്നത്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ സദസ്സിൽനിന്ന് കൈക്കുഞ്ഞുമായി ഒരാൾ എണീറ്റത് ആശങ്കയുയർത്തി. പ്രധാനമന്ത്രി പോലുള്ള വി.വി.െഎ.പികൾ പ്രസംഗിക്കുന്ന അതീവ സുരക്ഷയുള്ള വേദിയിൽ ബഹളം വെക്കുന്ന അപൂർവ സംഭവത്തിനു കൂടിയാണ് ഹാൾ സാക്ഷ്യം വഹിച്ചത്. സുരക്ഷ ചുമതലയുള്ള എസ്.പി.ജി ഉദ്യോഗസ്ഥർ ഇരിക്കാൻ നിർദേശിച്ചതോടെയാണ് ഇവർ അടങ്ങിയത്. 15മിനിറ്റ് നീണ്ട ചടങ്ങുകൾ മതിയാക്കി പ്രധാനമന്ത്രി ഹാളിൽനിന്ന് മടങ്ങുേമ്പാഴേക്കും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം വീണ്ടുമുയർന്നു. മണിക്കൂറുകൾക്കു മുേമ്പ തങ്ങളെ എന്തിനു കൊണ്ടുവെന്നന്നും ഒന്നു കേൾക്കാൻ പോലും പ്രധാനമന്ത്രി തയാറായില്ലെന്നും പറഞ്ഞാണ് സ്ത്രീകൾ ഉൾെപ്പടെയുള്ളവർ ബഹളം വെച്ചത്.
വേദിക്കകത്തും പുറത്തും ബഹളം വെച്ച ഇവരെ അനുനയിപ്പിക്കാൻ വൈദികർ ഉൾെപ്പടെയുള്ളവർ ശ്രമിച്ചെങ്കിലും അവർ അടങ്ങിയില്ല. കരച്ചിലിനും ബഹളത്തിനും ശേഷം ഏറെനേരം കഴിഞ്ഞാണ് ഇവർ പിരിഞ്ഞു പോയത്. സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും എസ്.പി.ജി ഉദ്യോഗസ്ഥരും നോക്കിനിൽക്കെയായിരുന്നു പ്രതിഷേധം. ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ എന്നിവർക്ക് പുറമേ, ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, കേരള കോൺഗ്രസ് നേതാവ് പി.സി. തോമസ് തുടങ്ങിയവരും ചടങ്ങിനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.