വെള്ളിക്കുളങ്ങര: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയപ്പോള്‍ അതിജീവനത്തിനായി മത്സ്യകൃഷി തുടങ്ങിയ ടെമ്പോ ഡ്രൈവര്‍ക്ക് തുടക്കത്തിലേ കയ്പേറിയ അനുഭവം. മറ്റത്തൂര്‍ പഞ്ചായത്തിലെ മോനൊടി ആശ്രമം റോഡിനു സമീപം താമസിക്കുന്ന അപ്പനക്കുഴി അനിയനാണ് മത്സ്യങ്ങള്‍ മോഷ്ടിക്കപ്പെട്ടതിനെ തുടര്‍ന്ന് ദുരിതത്തിലായത്. കോവിഡ് കാലത്ത് ഓട്ടം കുറഞ്ഞതോടെ ഡ്രൈവറായ അനിയന് മത്സ്യകൃഷിയിലേക്ക് തിരിയുകയായിരുന്നു.
സുഭിക്ഷ കേരളം പദ്ധതി പ്രകാരമാണ് സംരംഭം ആരംഭിച്ചത് . ഇതിനായി മൂന്നു സെൻറ് സ്ഥലത്ത് കുളം നിർമിക്കുകയും മോട്ടോര്‍ അടക്കമുള്ള സാമഗ്രികള്‍ സജീകരിക്കുകയും ചെയ്തു. രണ്ടരലക്ഷം രൂപയിലേറെയാണ് ഇതിനായി ചെലഴിച്ചത്.
രണ്ടുമാസത്തോളം വളര്ച്ചയായെത്തിയ മത്സ്യങ്ങളെ കഴിഞ്ഞ രാത്രി മോഷ്ടാക്കള്‍ കുളത്തില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി. കഴിഞ്ഞ ദിവസം രാവിലെ കുളത്തിനു ചുറ്റും കെട്ടിയിരിക്കുന്ന വലയുടെ ഒരു ഭാഗം തുറന്നു കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. വെള്ളിക്കുളങ്ങര പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് അനിയന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.