തിരുവനന്തപുരം: മേത്സ്യാൽപാദനം വർധിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളെയും തീരദേശ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 2017ലെ ‘കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബിൽ’ നിയമസഭ പാസാക്കി. ചെറിയ കണ്ണികളുള്ള വലകളുപയോഗിച്ചുള്ള മീൻപിടിത്തം കടൽ മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ അതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനും മത്സ്യബന്ധന യാനങ്ങൾക്ക് രജിസ്േട്രഷൻ ഏർപ്പെടുത്തുന്നതിനും ബിൽ വ്യവസ്ഥ ചെയ്യുന്നു. എല്ലാ മത്സ്യബന്ധന വലനിർമാണ വ്യാപാരികളെയും ബോട്ടുനിർമാണ യൂനിറ്റുകളെയും നിയമത്തിെൻറ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ് നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്.
മത്സ്യസമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ അത് സംരക്ഷിക്കുന്നതിനായാണ് പ്രധാനമായും ഇത്തരമൊരു ബിൽ കൊണ്ടുവന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. മത്സ്യബന്ധന ബോട്ടുകൾ നിർമിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യുന്ന ബോട്ടുനിർമാണ യാഡുകളും വലനിർമാണ യൂനിറ്റുകളും നിർബന്ധമായും ഫിഷറീസ് വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത യൂനിറ്റുകളിൽ നിർമിക്കുന്ന യാനങ്ങൾ മാത്രമേ മീൻപിടിത്തതിന് ഉപയോഗിക്കാവൂ.
ബോട്ടുകളുടെ ഫിറ്റ്നസ് സംബന്ധിച്ച് യാർഡ് ഉടമകൾ സാക്ഷ്യപത്രം നൽകണം. ചട്ടം ലംഘിച്ച് പ്രവർത്തിച്ചാൽ യൂനിറ്റുകളുടെ രജിസ്േട്രഷൻ റദ്ദാക്കും. അഞ്ചുവർഷം കൂടുേമ്പാൾ വലനിർമാണ യൂനിറ്റുകളും ബോട്ട് യാർഡുകളും രജിസ്േട്രഷൻ പുതുക്കണം. വ്യവസായ വകുപ്പിന് കീഴിൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതോ മറ്റെവിടെയെങ്കിലും രജിസ്റ്റർ ചെയ്തിട്ടുള്ളതോ ആയ സംസ്ഥാനത്തെ എല്ലാ മത്സ്യബന്ധന വലനിർമാണ യൂനിറ്റുകളും മൂന്നു മാസക്കാലയളവിനുള്ളിൽ മത്സ്യബന്ധന വകുപ്പിൽനിന്ന് എൻ.ഒ.സി വാങ്ങണം.
സമുദ്ര മത്സ്യബന്ധനത്തിെൻറ നടത്തിപ്പിനും മേൽനോട്ടത്തിനുമായി വില്ലേജ്, ജില്ല, സംസ്ഥാനതലങ്ങളിൽ ത്രിതല ഫിഷറീസ് മാനേജ്മെൻറ് കൗൺസിലുകൾ രൂപവത്കരിക്കും. കൗൺസിലിെൻറ അധ്യക്ഷൻ പഞ്ചായത്ത്, മുനിസിപ്പാലിറ്റി അധ്യക്ഷൻ അല്ലെങ്കിൽ കോർപറേഷൻ കൗൺസിലർ ആയിരിക്കും. പ്രദേശത്തെ മത്സ്യഭവെൻറ മേധാവിയായിരിക്കും മെംബർ സെക്രട്ടറി. നാല് അംഗങ്ങളായിരിക്കും ഉണ്ടാവുക. ഇതിൽ ഒരംഗം ആ പ്രദേശത്തുനിന്നുള്ള മത്സ്യത്തൊഴിലാളിയായ വനിതയായിരിക്കും. ജില്ല കലക്ടർ അധ്യക്ഷനായി ആറ് അംഗങ്ങളടങ്ങുന്ന ജില്ലതല ഫിഷറീസ് മാനേജ്മെൻറ് കൗൺസിലും രൂപവത്കരിക്കും. സംസ്ഥാന ഫിഷറീസ് മാനേജ്മെൻറ് കൗൺസിലിൽ ഫിഷറീസ് ഡയറക്ടറായിരിക്കും ചെയർമാൻ. സമുദ്രബന്ധന മാനേജ്മെൻറ് പ്ലാൻ തയാറാക്കുകയാണ് പ്രധാന ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.