24 മണിക്കൂറിനിടെ മരിച്ചത് അഞ്ച് അമർനാഥ് തീർത്ഥാടകർ

ശ്രീ​ന​ഗ​ർ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഞ്ച് അമർനാഥ് തീർത്ഥാടകർ മരിച്ചു. മൂന്നു പേർ പ​ഹ​ൽ​ഗാം ബേസ് ക്യാമ്പിൽ നിന്നും, രണ്ടു പേർ ബ​ൽ​താ​ലി​ൽ​നി​ന്നും അ​മ​ർ​നാ​ഥ് ഗു​ഹാ​ക്ഷേ​ത്ര​ത്തി​ലേ​ക്കു പു​റ​പ്പെ​ട്ടതായിരുന്നു.

ഹൃദയാഘാതമാണ് മരണ കാരണം. മരിച്ചവരിൽ രണ്ടു പേർ ഉത്തർ പ്രദേശ് സ്വദേശികളാണ്. ഇതോടെ അമർനാഥ് യാത്രയിൽ ഈ വർഷം മരിച്ചവരുടെ എണ്ണം 19 ആയെന്ന് അധികൃതർ അറിയിച്ചു.

ഗി​രി​ശൃം​ഗ​ങ്ങ​ളി​ലേ​ക്കു കയറുമ്പോൾ വാ​യു​വി​ന്‍റെ സാ​ന്ദ്ര​ത വ​ർ​ധി​ക്കു​ന്ന​തും ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​യു​ന്ന​തു​മാ​ണ് ഹൃ​ദ​യാ​ഘാ​ത സാ​ധ്യ​ത​യാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ചൊവ്വാഴ്‌ച വരെ 1,37,353 തീർഥാടകർ ഗുഹാക്ഷേത്രം സന്ദർശിച്ചതായാണ് കണക്ക്.

Tags:    
News Summary - Five Amarnath pilgrims die in 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.