കണ്ണൂരിൽ വാഹനാപകടം; രണ്ടു കാറും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ താണ ധനലക്ഷ്മി ഹോസ്പിറ്റലിനു മുന്നിൽ രാവിലെയുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. രണ്ടു കാറും ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.

തളിപ്പറമ്പ് ഏഴാംമൈലിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന ടെറാനോ കാർ ധനലക്ഷ്മി ഹോസ്പിറ്റലിനു സമീപത്തെ ജങ്ഷനിൽ വച്ച് മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഈ കാറുകൾ നിർത്തിയിട്ട മറ്റൊരു ഓട്ടോയിലും ഇടിച്ചു.

അപകടത്തിന്‍റെ സിസിടിവി ദൃശ്യം

കാറിലുണ്ടായിരുന്ന തളിപ്പറമ്പ് ഏഴാംമൈൽ സ്വദേശികളായ ഇബ്രാഹിം കുട്ടി, നഫീസ, മുഹമ്മദ് അലി എന്നിവരെയും മറ്റ് രണ്ടുപേരെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Tags:    
News Summary - five injured in kerala road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.