തിരുവനന്തപുരം: ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയാത്തത് ആശങ്ക സൃഷ്ടിക്കുന്നു. രോഗവ്യാപനം രൂക്ഷമായ അഞ്ചു പ്രധാന ക്ലസ്റ്ററുകളിൽ നിയന്ത്രണം ശക്തമാക്കി.
പൂന്തുറ, പുല്ലുവിള, പുതുക്കുറുച്ചി, അഞ്ചുതെങ്ങ്, ബീമാപള്ളി എന്നിവയാണ് വലിയ ക്ലസ്റ്ററുകൾ. ഇവിടങ്ങളിൽ രോഗവ്യാപന തോത് കുറയാത്തതും സമീപപ്രദേശങ്ങളിലേക്ക് രോഗം പടരുന്നതും ആശങ്ക ഉയർത്തുന്നു.
തിരുവനന്തപുരത്ത് വെള്ളിയാഴ്ച 167 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ 17 എഫ്.എൽ.ടി.സികളിലായി 2103 കിടക്കകൾ സജ്ജമായിട്ടുണ്ട്. 18 എഫ്.എൽ.ടി.സികൾ ഉടൻ സജ്ജമാക്കും. പുല്ലുവിളയിൽ 10 ദിവസത്തിനിടെ 671 പരിശോധന നടത്തിയതിൽ 288 എണ്ണവും പോസിറ്റീവ് ആണ്. 42.92 ശതമാനമാണിതെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.