ലോഡ്ജിൽനിന്ന് അഞ്ചംഗ മോഷണ സംഘത്തെ പിടികൂടി; ഒരാൾ ഓടി രക്ഷപ്പെട്ടു

എടപ്പാൾ: ലോഡ്ജിലേക്ക് ജുവലറി ജീവനക്കാരനെ വിളിച്ചു വരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ അഞ്ചു പേരെ കൂടി പിടികൂടി. എടപ്പാൾ പട്ടാമ്പി റോഡിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് കോടികൾ വിലമതിക്കുന്ന വജ്രക്കല്ലുകളും സ്വർണവും കണ്ടെടുത്തു.

കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന കവർച്ചയിലെ പ്രതികളായ ഫൈസൽ, നിജാദ്, അഫ്സൽ, സൈദലി, അജിത് എന്നിവരെയാണ് എടപ്പാളിൽ നിന്ന് പിടികൂടിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ബാദുഷ പൊലീസിനെ കണ്ടപ്പോൾ ഓടി രക്ഷപെട്ടു. കൊല്ലം പള്ളിതോട്ടം എച്ച് ആൻഡ് സി കോളനി നിവാസികളാണ് പിടിയിലായവർ.

തൃശൂർ സ്വദേശിയായ ഡയമണ്ട് വ്യാപാരി സുരേഷ് കുമാറിനെ കൊല്ലത്തേക്ക് ഡയമണ്ട് വാങ്ങാൻ എന്ന വ്യാജനെ വിളിച്ചു വരുത്തി ആക്രമിക്കുകയും കൈയിൽ ഉണ്ടായിരുന്ന രണ്ട് വജ്രങ്ങളും സ്വർണവും പ്രതികൾ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. സംഭവത്തിന്‌ സഹായിച്ച അഞ്ച് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്ന് ഒരു വജ്രം പിടിച്ചെടുത്തിട്ടുണ്ട്. തുടർന്ന് നടത്തിയ അനേഷണത്തിനൊടുവിലാണ് ആറു പ്രതികൾ എടപ്പാളിൽ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.

കൊല്ലം ഈസ്റ്റ്‌ പൊലീസ് സി.ഐ ഹരിലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചങ്ങരംകുളം പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. എസ്.ഐ ദിൽജിത്, പൊലീസ് ഓഫീസർമാരായ ഷഫീക്, അനു, അജയകുമാർ, ഷൈജു, രമേശൻ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുള്ളത്.

Tags:    
News Summary - Five-member theft gang caught from lodge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.