കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവി ഡ് ചികിത്സയിലിരുന്ന അഞ്ചുപേർ കൂടി മരിച്ചു. കോഴിക്കോട് സ്വദേശികളായ നല്ലളം മമ്മിക്ക വീട്ടിൽ അഹമ്മദ് ഹംസ (69), തിക്കോടി പറമ്പത്ത് ഹൗസിൽ മുല്ലക്കോയ തങ്ങൾ (69), കൊടുവള്ളി നഗരസഭയിലെ കളരാന്തിരി സൗത്ത് ഏഴ് ഡിവിഷനിലെ അമ്പലക്കണ്ടി വീട്ടിൽ മമ്മി (73), മലപ്പുറം സ്വദേശികളായ ചെറിയമുണ്ടം കമ്മത്ത് ഹൗസിൽ ഐയ്ൻതീൻ കുട്ടി (71), നടുവത്ത് ഇരിയ കളത്തിൽ മുഹമ്മദ് ഇഖ്ബാൽ (58)എന്നിവരാണ് മരിച്ചത്. അഹമ്മദ് ഹംസ, ഐയ്ൻതീൻ കുട്ടി, ഇഖ്ബാൽ എന്നിവർ ചൊവ്വാഴ്ചയും മമ്മി ,മുല്ലക്കോയ എന്നിവർ ബുധനാഴ്ചയും മരിച്ചു.
ഹംസയെ കോവിഡ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി ആഗസ്റ്റ് എട്ടിനാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഐയ്ൻതീൻ കുട്ടിയെ ആഗസ്റ്റ് ഒന്നിനാണ് വൃക്കരോഗം അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ഗുരുതര ആന്തരിക രക്തസ്രാവം മൂലം ജൂലൈ 29ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച മുല്ലക്കോയ തങ്ങൾക്ക് ആഗസ്റ്റ് ആറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസകോശ കാൻസർ അടക്കമുള്ള രോഗങ്ങളുമായാണ് ആഗസ്റ്റ് 12ന് ഇഖ്ബാലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്. 13ന്കോവിഡ് സ്ഥിരീകരിച്ചു.
മമ്മിയെ ആഗസ്റ്റ് 17നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: െസെനബ. മക്കൾ: സലിം, ജമാൽ, അക്ബറലി, അബ്ദുൽ അസീസ്, ജംഷീന, റിയാസ്. മരുമക്കൾ: ഫായിസ്, ഷഹീദ, ജാസ്മിന, ഷാക്കിറ, ഫസ്ന.
ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർ രോഗബാധിതരായത് തിരുവനന്തപുരത്താണെങ്കിൽ ആകെ രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുേമ്പാൾ ഉയർന്ന നിരക്ക് കണ്ണൂരിലാണ്. 3859 രോഗബാധിതരിൽ 134 പേരാണ് തിരുവനന്തപുരത്തെ ആരോഗ്യപ്രവർത്തകർ (3.47 ശതമാനം).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.