തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെ പ്രഫഷനൽ ഡിഗ്രി കോ ഴ്സുകളിൽ പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് േഫ്ലാട്ടിങ് സംവരണ രീതി തുടരാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ഡേ ാ.കെ.ടി. ജലീൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. പിന്നാക്ക വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് പ്രഫഷനൽ കോഴ്സ് പ്രവേശനത്തിൽ സീറ്റ് നഷ്ടം പരിഹരിക്കാൻ 1999ൽ ഏർപ്പെടുത്തിയ േഫ്ലാട്ടിങ് സംവരണ രീതി പിൻവലിക്കാൻ ഉദ്യോഗസ്ഥ ലോബി നടത്തിയ നീക്കം കഴിഞ്ഞ ഒക്ടോബർ 14ന് ‘മാധ്യമം’ ആണ് റിപ്പോർട്ട് ചെയ്തത്.
േഫ്ലാട്ടിങ് സംവരണ രീതി പിൻവലിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥർ ഫയലിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും േഫ്ലാട്ടിങ് രീതി തുടരണമെന്നും മന്ത്രി ജലീലും ഫയലിൽ രേഖപ്പെടുത്തി. ഇതോടെയാണ് വിഷയത്തിൽ മുഖ്യമന്ത്രി മന്ത്രി ജലീലിനെ ചർച്ചക്കായി വിളിപ്പിച്ചത്. ബുധനാഴ്ച വൈകീട്ട് നടന്ന ചർച്ചയിൽ നിലവിലുള്ള സംവരണ രീതി പിൻവലിച്ചാൽ പിന്നാക്ക വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികൾക്കുണ്ടാകുന്ന സീറ്റ് നഷ്ടം ജലീൽ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. ഇതോടെ േഫ്ലാട്ടിങ് സംവരണ രീതി നിലനിർത്തി മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന വിജ്ഞാപനം പുറപ്പെടുവിക്കാൻ മുഖ്യമന്ത്രി ഉത്തരവിടുകയായിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങും.
വെള്ളിയാഴ്ചയോടെ മെഡിക്കൽ, എൻജിനീയറിങ് പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിച്ചേക്കും. മെറിറ്റിലും കമ്യൂണിറ്റി ക്വോട്ടയിലും പ്രവേശന സാധ്യതയുള്ള വിദ്യാർഥി മികച്ച കോളജ് ലഭിക്കാൻ മെറിറ്റ് സീറ്റ് ഉപേക്ഷിച്ച് കമ്യൂണിറ്റി ക്വോട്ട സീറ്റ് സ്വീകരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതുവഴി ബന്ധപ്പെട്ട സമുദായത്തിന് ലഭിക്കേണ്ട മെറിറ്റ് സീറ്റ് നഷ്ടമാകുമായിരുന്നു. ഇത് ഒഴിവാക്കാനായാണ് നിയമസഭ സമിതിയുടെ ഇടപെടലിനെ തുടർന്ന് 20 വർഷം മുമ്പ് േഫ്ലാട്ടിങ് സംവരണം കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.