കാക്കനാട്/ മൂവാറ്റുപുഴ: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസ് പ്രതികളായ സി.പി.എം നേതാവ് കാക്കനാട് നിലംപതിഞ്ഞിമുകൾ അൻവറും ഭാര്യ കൗലത്തും ക്രൈംബ്രാഞ്ചിൽ കീഴടങ്ങി. അറസ്റ്റ് ചെയ്ത ഇരുവരെയും മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി. മൂന്ന് മാസത്തിലധികമായി ഒളിവിലിരുന്ന ഇരുവരും ഹൈകോടതി നിർദേശപ്രകാരം തിങ്കളാഴ്ച ക്രൈംബ്രാഞ്ച് എ.സി.പി ബിജി ജോർജിനു മുന്നിൽ കീഴടങ്ങുകയായിരുന്നു.
നാലാം പ്രതിയും അയ്യനാട് സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായ കൗലത്തിന് ഉപാധികളോടെ ജാമ്യം നൽകി. മൂന്നാം പ്രതി അൻവറിെൻറ ജാമ്യാപേക്ഷ തള്ളിയ കോടതി മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒന്നാം പ്രതി വിഷ്ണുപ്രസാദിെൻറ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും.
അൻവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജിലൻസ് അഡീഷനൽ ലീഗൽ അഡ്വൈസർ എൽ.ആർ. രഞ്ജിത്കുമാർ വാദിച്ചു. പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസിലും അൻവർ പ്രതിയാണ്. വിഷ്ണുപ്രസാദ് കൂട്ടുപ്രതികളായ അൻവറിെൻറയും കൗലത്തിെൻറയും പേരിൽ അയ്യനാട് സഹകരണ ബാങ്കിെല ജോയൻറ് അക്കൗണ്ടിലേക്ക് 10.5 ലക്ഷം വകമാറ്റിയതോടെയാണ് തിരിമറി പുറത്തായത്.
ഇതിൽ അഞ്ചു ലക്ഷം വിഷ്ണു പ്രസാദിെൻറയും രണ്ടാം പ്രതി മഹേഷിെൻറയും നിർദേശപ്രകാരം അൻവർ പിൻവലിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ട്രഷറി അക്കൗണ്ടിൽനിന്ന് പണമെത്തിയതിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ കലക്ടറെ അറിയിച്ചു. ഇതോടെ തുക തിരിച്ചടച്ച് തടിതപ്പാൻ അൻവറും കൗലത്തും ശ്രമിച്ചെങ്കിലും ഇരുവരെയും പ്രതിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.