ന്യൂഡൽഹി: പ്രളയ പുനർനിർമാണ പ്രവർത്തനങ്ങളിൽ കേരളത്തെ സഹായിക്കുന്നതിന് ചരക് കു സേവന നികുതിക്കുമേൽ സംസ്ഥാനതലത്തിൽ ഒരു ശതമാനം വരെ സെസ് ചുമത്താൻ കേരളത്തെ അ നുവദിക്കും. ദേശീയാടിസ്ഥാനത്തിൽ പ്രളയ സെസ് ഏർപ്പെടുത്തില്ല. അതേസമയം, പുനർനിർ മാണ പദ്ധതികൾക്ക് തുക കണ്ടെത്താൻ പരിധി ഇളവ് നൽകി. കൂടുതൽ പുറംവായ്പ എടുക്കാൻ ഇത ് അവസരമൊരുക്കും.
ഇതുസംബന്ധിച്ച ശിപാർശ ജി.എസ്.ടി കൗൺസിലിൽ വെക്കാൻ മന്ത്രിതല ഉ പസമിതി തീരുമാനിച്ചു. പ്രളയം നേരിട്ട കേരളത്തിനായി അധിക സെസ് പിരിക്കുന്നതിെൻറ സാധ്യത പഠിക്കാൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലി അധ്യക്ഷനായ ജി.എസ്.ടി കൗൺസിലാണ് മന്ത്രിതല ഉപസമിതിയെ ചുമതലപ്പെടുത്തിയത്. സെസ് പിരിക്കുന്നതിനോട് യോജിക്കാത്ത സംസ്ഥാനങ്ങൾ നിയമ തടസ്സങ്ങൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്നായിരുന്നു ഇത്.
സംസ്ഥാന തലത്തിൽ ജി.എസ്.ടിക്കുമേൽ സെസ് ഇൗടാക്കുന്നതിന് നിയമതടസ്സമില്ലെന്ന് വിഷയം പരിശോധിച്ച അറ്റോർണി ജനറൽ റിപ്പോർട്ട് നൽകിയതിെൻറ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ശിപാർശ. എല്ലാ സംസ്ഥാനങ്ങളും പ്രളയ സെസ് പിരിച്ചു നൽകില്ല. കേരളത്തിൽ വിവിധ ഉൽപന്ന, സേവനങ്ങളിന്മേൽ ജി.എസ്.ടിക്കു പുറമെ പരമാവധി ഒരു ശതമാനം വരെ സെസ് സംസ്ഥാന സർക്കാർ ഇൗടാക്കുകയാണ് ചെയ്യുക. ഏതേത് ഉൽപന്നങ്ങൾക്ക് എത്ര ശതമാനമെന്ന് ബജറ്റിൽ പ്രഖ്യാപിക്കും. അത് ഒരു ശതമാനത്തിൽ കൂടാൻ പാടില്ല. സെസ് ഒരു വർഷത്തേക്കോ രണ്ടു വർഷത്തേക്കോ എന്ന് കേരളത്തിന് നിശ്ചയിക്കാം. പ്രകൃതിക്ഷോഭം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ജി.എസ്.ടിക്കു മേൽ സംസ്ഥാന തലത്തിൽ സെസ് ഇൗടാക്കാനുള്ള വഴി തുറന്ന ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളം. അത്തരം ദുരന്തങ്ങൾ നേരിടുന്ന ഘട്ടത്തിൽ മറ്റു സംസ്ഥാനങ്ങൾക്കും ജി.എസ്.ടി കൗൺസിലിെൻറ അനുമതിക്കു വിധേയമായി അതതു സംസ്ഥാനങ്ങളിൽ സെസ് ചുമത്താം. ഇതിനു ജി.എസ്.ടി നിയമ വ്യവസ്ഥകൾ എതിരല്ലെന്നാണ് അേറ്റാർണി ജനറൽ നൽകിയ നിയമോപദേശം.
ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക് എന്നിവയുടെ സഹായത്തോടെ 7,000 കോടി രൂപയുടെ പ്രളയാനന്തര പുനർനിർമാണ പദ്ധതികൾ കേരളം രൂപപ്പെടുത്തി വരുകയാണ്. എന്നാൽ, വിദേശ വായ്പ എടുക്കുന്നതിന് ഒാരോ സംസ്ഥാനങ്ങൾക്കും കേന്ദ്രം പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിൽ ഇളവു നൽകി കൂടുതൽ വായ്പ എടുക്കാൻ കേരളത്തെ അനുവദിക്കണമെന്ന് ശിപാർശ ചെയ്യാനാണ് ഇപ്പോൾ മന്ത്രിതല സമിതി തീരുമാനിച്ചത്. ഇതു പരിഗണിച്ച് കേന്ദ്രസർക്കാറാണ് പരിധിയിളവ് നൽകേണ്ടത്.
സെസ് വഴിയുള്ള വരുമാനം റവന്യൂ ചെലവുകൾക്ക് മാത്രമാണ് തികയുകയെന്ന് മന്ത്രിതല സമിതി യോഗത്തിനുശേഷം ധനമന്ത്രി തോമസ് െഎസക് വിശദീകരിച്ചു. മൂലധന ചെലവിനാണ് കൂടുതൽ പുറംവായ്പയുടെ ആവശ്യം. ഇതിനായി ധന ഉത്തരവാദിത്ത നിയമപ്രകാരമുള്ള പരിധിക്കാണ് ഇളവ് വേണ്ടിവരുന്നത്. പുറംവായ്പ എത്രയെന്ന് ആ ഘട്ടത്തിലാണ് നിശ്ചയിക്കുകയെന്നും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.