തിരുവനന്തപുരം: ആന്ധ്ര-വിജയവാഡ ഡിവിഷനിൽ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം കേരളത്തിലോടുന്ന ഒമ്പത് ട്രെയിനുകൾ ഞായറാഴ്ച പൂർണമായും റദ്ദാക്കി. തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് (12625), നാഗർകോവിൽ-ഷാലിമാർ എക്സ്പ്രസ് (12659), ആലപ്പുഴ-ധൻബാദ് പ്രതിദിന ബൊക്കാറോ എക്സ്പ്രസ് (13352),
നാഗർകോവിൽ-മുംബൈ സി.എസ്.ടി എക്സ്പ്രസ് (16352), കൊച്ചുവേളി-ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ് (12512), തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്സ്പ്രസ് (17229), എറണാകുളം-ടാറ്റാനഗർ എക്സ്പ്രസ് (18190), തിരുനെൽവേലി -ബിലാസ്പൂർ എക്സ്പ്രസ് (22620), ടാറ്റാനഗർ-എറണാകുളം എക്സ്പ്രസ് (18189) എന്നിവയാണ് പൂർണമായും റദ്ദാക്കിയത്.
കനത്ത മഴയിൽ വിജയവാഡ, ഗുണ്ടകൽ െറയിൽവേ ഡിവിഷനുകളിൽ പല സ്റ്റേഷനുകളും പാളങ്ങളും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. പൂർണമായും റദ്ദാക്കുന്നത് ഒഴിവാക്കി, തിങ്കളാഴ്ചയിലെ ട്രെയിനുകൾ സേലം വഴിയും കൊങ്കൺ വഴിയും തിരിച്ചുവിടാനുള്ള ശ്രമത്തിലാണ് റെയിൽവേ. അതേ സമയം സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് തിങ്കളാഴ്ച പൂർണമായും റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.