കരിപ്പൂർ-സൗദി ഫ്ലൈ നാസ്​ സർവീസ്​ ഫെബ്രുവരി എട്ട്​ മുതൽ വീണ്ടും

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽനിന്നുള്ള ഫ്ലൈ നാസ്​ സർവിസ്​ പുനരാരംഭിക്കുന്നു. ഫെബ്രുവരി എട്ട്​ മുതൽ കോഴിക്കോട്​- റിയാദ്​ ​സെക്ടറിലാണ്​ എയർ ബബ്​ൾ കരാർ പ്രകാരമുള്ള സർവിസ്​.

നേരത്തേയുള്ള ഷെഡ്യൂൾ പ്രകാരം ജനുവരി 11 നായിരുന്നു ആരംഭിക്കേണ്ടത്​. അനുമതി വൈകിയതിനെ തുടർന്നാണ്​ നീണ്ടത്​. റിയാദ്​ സെക്ടറിൽ ആഴ്ചയിൽ മൂന്ന്​ സർവിസാണ് നടത്തുക.

ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ 7.30ന്​ റിയാദിൽനിന്ന്​ എത്തുന്ന വിമാനം 8.30ന്​ മടങ്ങും. ജിദ്ദ, ദമ്മാം, മദീന, ജീസാൻ, അബഹ, അൽഹസ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക്​ എല്ലാം സർവിസിന്​ കണക്​ഷൻ വിമാനം ലഭിക്കും.

Tags:    
News Summary - flynas service restarts from karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.