വിനോദയാത്ര സംഘത്തിന് ഭക്ഷ്യവിഷബാധ; ഒരുമരണം,12 പേര്‍ ചികിത്സയില്‍

അങ്കമാലി: നായത്തോടുനിന്ന് വിനോദയാത്രക്ക് പോയ സംഘത്തിന് ഭക്ഷ്യവിഷബാധ. ഒരാൾ മരിച്ചു. അങ്കമാലി നഗരസഭ പരിധിയിലെ നായത്തോട് നമ്പ്യാരത്തുപറമ്പില്‍ വീട്ടില്‍ പരമേശ്വര​​െൻറ മകന്‍ എന്‍.പി. അനില്‍കുമാറാണ് (30) മരിച്ചത്. വയറിളക്കവും ഛര്‍ദിയും രൂക്ഷമായ 20 പേരെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 12 പേര്‍ ഒഴികെയുള്ളവര്‍ പ്രാഥമിക ചികിത്സക്കുശേഷം മടങ്ങി. ആരുടെയും നില ഗുരുതരമല്ല.

നായത്തോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്ലയേഴ്സ് ക്ലബിൻെറ നേതൃത്വത്തില്‍ 30 പേരടങ്ങുന്ന യുവാക്കൾ ശനിയാഴ്ച പുലര്‍ച്ചയാണ് വിനോദയാത്രക്ക് പോയത്. ചിക്കന്‍, ബീഫ് അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ വാങ്ങി സൂക്ഷിക്കുകയും വഴിയരികില്‍ പാകം ചെയ്ത് ഭക്ഷി​െച്ചന്നുമാണ് പറയുന്നത്. ശനിയാഴ്ച രാത്രി മുതല്‍ പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടതോടെ യാത്ര അവസാനിപ്പിച്ച് സംഘം നാട്ടിലേക്ക് മടങ്ങുകയായിരുന്നുവത്രെ. വഴിയില്‍ ഛര്‍ദിയും വയറ്റിളക്കവും രൂക്ഷമായതിനെത്തുടർന്ന് അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

അനില്‍കുമാറിൻെറ നില ഗുരുതരമായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മടക്കിയെങ്കിലും മരിച്ചു. അതേസമയം, മരണത്തിലും ഭക്ഷ്യവിഷബാധയിലും ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. മൃതദേഹം അങ്കമാലി താലൂക്ക്​ ആശുപത്രിയി​െലത്തിച്ചശേഷം പോസ്​റ്റ്​മോര്‍ട്ടത്തിന് ആലപ്പുഴ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാലുമാസം മുമ്പായിരുന്നു പരമ്പരാഗത മരപ്പണിക്കാരനായ അനില്‍ കുമാറി​​െൻറ വിവാഹം. ഭാര്യ: പെരുമ്പാവൂര്‍ വെങ്ങോല തട്ടായത്ത് മാലില്‍ വീട്ടില്‍ ബിജുവി​​െൻറ മകള്‍ അഞ്ജിത. മാതാവ്​: പരേതയായ പത്മിനി. സഹോദരി: അനില.

നായത്തോട് സ്വദേശികളായ ആലക്കല്‍ വീട്ടില്‍ അജിത്ത് (22), പൂപ്പത്ത് വീട്ടില്‍ ജിതിന്‍ (29), അറക്കല്‍ വീട്ടില്‍ വിനീഷ് (33), മൂത്താട്ടുപറമ്പില്‍ വീട്ടില്‍ ഷാന്‍ (32), കവരപ്പറമ്പ് മേനാച്ചേരി വീട്ടില്‍ ജോമോന്‍ (30), മൂത്താട്ടുപറമ്പില്‍ വീട്ടില്‍ സുജിത്ത് (25), പാലമറ്റം വീട്ടില്‍ വിഷ്ണു ജനാര്‍ദനന്‍ (27), കാവുങ്ങല്‍ വീട്ടില്‍ അതുല്‍ (24), കുന്നുംപുറത്ത് വീട്ടില്‍ വിഷ്ണു (25), നമ്പ്യാരത്തുപറമ്പില്‍ വീട്ടില്‍ ദിപിന്‍ (37), പെരുങ്കുളം വീട്ടില്‍ അനീഷ് (28), മനമേല്‍ വീട്ടില്‍ ലാലു (26) എന്നിവരാണ് അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. ഡ്രൈവര്‍ പ്രദീഷിനെയും (32) പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

Tags:    
News Summary - food poison youth died in cochin-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.