അസി. കലക്ടര്‍ക്ക് ഭക്ഷ്യവിഷബാധ;  ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

വടകര: ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ച ജില്ല അസി. കലക്ടര്‍ ഇമ്പശേഖരന് ഭക്ഷ്യവിഷബാധ. ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതര്‍ നടത്തിയ പരിശോധനയില്‍ സാമ്പിളുകള്‍ കസ്റ്റഡിയിലെടുത്തു. ഹോട്ടല്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കി. വടകരയിലെ ഹോട്ടല്‍ ബ്ളു ഡയമണ്ടിനെതിരെയാണ് നടപടി സ്വീകരിച്ചത്. ബുധനാഴ്ച ഉച്ചക്കാണ് അസി. കലക്ടര്‍ക്ക് ഹോട്ടലില്‍നിന്ന് വെജിറ്റബ്ള്‍ ബിരിയാണി പാര്‍സലായി നല്‍കിയത്. റെസ്റ്റ് ഹൗസില്‍നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷം ഇദ്ദേഹത്തിന് കോഴിക്കോടേക്കുള്ള യാത്രക്കിടയില്‍ അസ്വസ്ഥത അനുഭവപ്പെടുകയും ഉള്ള്യേരി മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയുമായിരുന്നു. 

തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ കസ്റ്റഡിയിലെടുത്തു. വൈകീട്ടോടെ കോഴിക്കോട് ഫുഡ് ആന്‍ഡ് സേഫ്റ്റി  അസി. കമീഷണര്‍ ഒ. ശങ്കരനുണ്ണിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ തൈരും ബിരിയാണിയുടെ സാമ്പിളും കണ്ടെടുത്തു. സാമ്പിളുകള്‍ മലാപ്പറമ്പിലെ ലാബില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തുടര്‍ നടപടി സ്വീകരിക്കും. അടുക്കളയുടെ അറ്റകുറ്റപ്പണി നടത്തി ഫുഡ് ആന്‍ഡ് സേഫ്റ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ഹോട്ടല്‍ അടച്ചുപൂട്ടാനും നോട്ടീസ് നല്‍കി. പരിശോധനക്ക് ഇന്‍റലിജന്‍റ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ പി.ടി. വര്‍ഗീസ്, ഓഫിസര്‍ കെ. വിനോദ്കുമാര്‍, വടകര നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ. ലത, ബിന്ദുമോള്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    
News Summary - food poisoning calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.