ട്രെയിൻ യാത്രക്കിടെ ഭക്ഷ്യ വിഷബാധ; കുട്ടികളടക്കം 20 പേർ ആശുപത്രിയിൽ

ട്രെയിൻ യാത്രക്കിടെ ഭക്ഷ്യ വിഷബാധയുണ്ടായതിനെ തുടർന്ന് ഇരുപതോളം പേരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷബാധയേറ്റവരിൽ നിരവധി കുട്ടികളുമുണ്ട്. ഇതിൽ നാല് കുട്ടികളും രണ്ട് മുതിർന്നവരും ഗുരുതരാവസ്ഥയിലാണ്. മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി.

മൂകാംബികയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്ന സംഘത്തിലുള്ളവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. കേരളത്തിൽ അടുത്തിടെ ഭക്ഷ്യവിഷ ബാധ കേസുകൾ ഗണ്യമായി വർധിച്ചിരുന്നു. ഭക്ഷ്യവിഷബാധയേറ്റ് ഒരു പെൺകുട്ടി മരിച്ചത് അടുത്തിടെയാണ്. 

Tags:    
News Summary - food poisoning during train travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.