മട്ടാഞ്ചേരി: തോപ്പുംപടി കവലയിൽ പ്രവര്‍ത്തിക്കുന്ന ചെരുപ്പ് കടയുടെ ഗോഡൗണിന് തീ പിടിച്ചു വൻ നാശനഷ്ടം. കരുവേല ിപ്പടി സ്വദേശി ഹക്കീമിന്‍റെ ഉടമസ്ഥതയിലുള്ള മാര്‍സന്‍ ഫൂട്ട് വെയര്‍ ഷോപ്പിലാണ് വന്‍ തീ പിടുത്തമുണ്ടായത്. ഏതാണ ്ട് അരക്കോടി രൂപയുടെ സ്റ്റോക്കാണ് സ്റ്റോറിൽ ഉണ്ടായിരുന്നത്. ഇവ പൂർണമായും കത്തി നശിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നേകാലോടെയാണ് സംഭവം.
കടയുടെ രണ്ടാം നിലയിലെ ഗോഡൗണിലാണ് തീ പിടിച്ചത്. തീ പെട്ടെന്ന് ആളി പടര്‍ന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. ഗാന്ധി നഗര്‍, ക്ലബ്ബ് റോഡ്, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, തൃപ്പൂണിത്തുറ, അരൂര്‍ എന്നിവടങ്ങളില്‍ നിന്നായി എത്തിയ ഒമ്പത് യൂനിറ്റുകളില്‍ നിന്നുള്ള നാല്‍പ്പത്തിയഞ്ചോളം ജീവനക്കാര്‍ ജില്ല ഫയർ ആഫീസർ എ.എ.സ് ജോഷിയുടെ നേതൃത്വത്തിൽ രണ്ടര മണിക്കൂര്‍ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കൊച്ചിൻ പോർട്ട്, നാവിക സേന എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂനിറ്റുകളും തീയണക്കാൻ എത്തിയിരുന്നു. നാട്ടുകാരും സേനക്കൊപ്പം തീയണക്കാൻ കൈകോർത്തു. ഗോഡൗണ്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗോഡൗണിെൻറ താഴത്തേ നിലയിലെ കടയിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. തീപിടുത്തമുണ്ടായതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് തോപ്പുംപടിയില്‍ എത്തിയത്. ഹൈബി ഈഡന്‍ എം.പി, കെ.ജെ. മാക്സി എം.എല്‍.എ.എന്നിവരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.