തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിക്ക് പ്രതിമാസ ധനസഹായമായി സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചു. സെപ്റ്റംബറിലെ ആദ്യഗഡു ശമ്പളം ഇതുപയോഗിച്ച് ഉടന്‍ നല്‍കും. വ്യാഴാഴ്ചക്കുള്ളില്‍ തുക കെ.എസ്.ആര്.ടി.സി അക്കൗണ്ടില്‍ എത്തുമെന്നാണ് പ്രതീക്ഷ. 38.5 കോടി രൂപയാണ് ആദ്യഗഡു ശമ്പളത്തിന് വേണ്ടത്. ഇതില്‍ എട്ടരക്കോടി രൂപ കെ.എസ്.ആര്.ടി.സി സമാഹരിക്കും. മുന്മാസങ്ങളില് ശമ്പളം കൊടുക്കാന്‍ എടുത്ത 50 കോടി രൂപയുടെ ബാങ്ക് ഓവര്‍ഡ്രാഫ്റ്റില്‍ മൂന്ന് കോടി രൂപ മാത്രമാണ് തിരിച്ചടച്ചത്. അതും തിരിച്ചെടുത്താകും ആദ്യഗഡു ശമ്പളം നല്‍കുക. അഞ്ചിനുള്ളില്‍ ആദ്യതവണ ശമ്പളം നല്‍കാനുള്ള നീക്കത്തിലാണ് മാനേജ്മെന്റ്.
ഒന്നാം പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് 4924 കോടി രൂപയുടെ ധനസഹായമാണ് സർക്കാർ കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചത്. കഴിഞ്ഞ രണ്ടരവർഷത്തിനിടയിൽ 4526 കോടിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.