ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്തിെല ആദ്യ രണ്ട് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിന്തുണയിൽ വിജയിച്ച പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ രാജിവെച്ച എൽ.ഡി.എഫ് മൂന്നാമത്തെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിന്തുണയോടെ അധികാരത്തിലെത്തി. ഇക്കുറി സ്ഥാനങ്ങൾ രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ചാണ് എൽ.ഡി.എഫ് സത്യപ്രതിജ്ഞ ചെയ്തത്.
ചൊവ്വാഴ്ച രാവിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയിൽ എൽ.ഡി.എഫിെൻറ ബിന്ദു കുരുവിളയും ഉച്ചക്കുശേഷം ബി.ജെ.പി പ്രതിഷേധമുയർത്തി വിട്ടുനിന്ന വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ബീന ബിജുവും വിജയിച്ചു. 13 അംഗ പഞ്ചായത്ത് സമിതിയിൽ ബി.ജെ.പി-അഞ്ച്, എൽ.ഡി.എഫ്-നാല്, യു.ഡി.എഫ്-മൂന്ന്, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ബി.ജെ.പിക്ക് അഞ്ചും എൽ.ഡി.എഫിന് ആറും വോട്ടാണ് കിട്ടിയത്. ബീന ബിജുവിെൻറ വോട്ട് അസാധുവായതിനാലാണ് ഒരുവോട്ട് കുറഞ്ഞത്. സ്വതന്ത്രനായ ആറാം വാർഡ് മെംബർ സജൻ വിട്ടുനിന്നു.
വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ ശ്രീകല രമേശ് പത്രിക നൽകിയിരുന്നു.
എന്നാൽ, പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് എൽ.ഡി.എഫിന് വോട്ടുചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ അഞ്ച് അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. കോൺഗ്രസിലെ ഗീത സുരേന്ദ്രനുമായി മത്സരിച്ച് മൂന്നിനെതിരെ നാല് വോട്ട് നേടി എൽ.ഡി.എഫിലെ ബീന ബിജു വിജയിച്ചു. പ്രസിഡൻറും വൈസ് പ്രസിഡൻറും വരണാധികാരി സഹകരണസംഘം അസിസ്റ്റൻറ് രജിസ്ട്രാർ ഓഡിറ്റ് ജി. അനിൽകുമാർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഡിസംബര്‍ 30ന് നടന്ന പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് യു.ഡി.എഫ് അംഗങ്ങള്‍ വോട്ടുചെയ്തതിലൂടെ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് വിജയിച്ച എല്‍.ഡി.എഫിെൻറ ബിന്ദു കുരുവിളയും ബീന ബിജുവും സത്യപ്രതിജ്ഞക്ക് തയാറാകാതെ രാജിവെക്കുകയായിരുന്നു. സ്വതന്ത്രനായി ജയിച്ച പി.വി. സജന് ഒപ്പിട്ട ശേഷം വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നിരുന്നു.
ഫെബ്രുവരി 26ന് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിന്തുണയോടെ എൽ.ഡി.എഫ് വീണ്ടും വിജയിെച്ചങ്കിലും സത്യപ്രതിജ്ഞക്കുശേഷം അധികാരമേൽക്കാതെ രാജി നൽകി. തുടർന്ന് തിരുവൻവണ്ടൂരിലെ പ്രാദേശിക എൽ.ഡി.എഫ്, യു.ഡി.എഫ് നേതൃത്വം പ്രത്യേകം യോഗം ചേർന്ന് ബി.ജെ.പിയെ അധികാരത്തിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതോടെയാണ് പ്രതിസന്ധി ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.