വിദേശ വനിതയുടെ ഓർമക്കായി ഇലഞ്ഞിമരത്തൈ നട്ടു

തിരുവനന്തപുരം: കോവളത്ത് കൊലചെയ്യപ്പെട്ട വിദേശ വനിതയുടെ ഓർമക്കായി കനകക്കുന്നിൽ ഇലഞ്ഞിമരത്തൈ നട്ടു. സഹോദരി ഇൽസയാണ് മന്ത്രി കടകംപള്ളി സുരേന്ദ്ര​​​​െൻറ സാന്നിധ്യത്തിൽ തൈ നട്ടത്. തുടർന്ന്​ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ടൂറിസംവകുപ്പ് സംഘടിപ്പിച്ച അനുസ്മരണചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മെഴുകുതിരി കത്തിച്ച് ആദരവ് അർപ്പിച്ചു.

മലയാളി തലകുനിച്ച് നിൽക്കേണ്ട ദാരുണസംഭവമാണ്​ നടന്നതെന്ന്​ മന്ത്രി പറഞ്ഞു. വ്യക്തമായ തെളിവുകളോടെ പ്രതികളെ അറസ്​റ്റ്​ ചെയ്യാൻ സർക്കാറിന് കഴിഞ്ഞു. പാശ്ചാത്യരാജ്യത്തെ സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തി​​​​െൻറ ഇഴയടുപ്പം സഹോദരിയിലൂടെ നമ്മൾ തിരിച്ചറി​െഞ്ഞന്നും അദ്ദേഹം സൂചിപ്പിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ്, വിദേശവനിതയുടെ ഭർത്താവ്, മാധ്യമപ്രവർത്തക ശ്രീദേവി, ചന്ദ്രമോഹൻ, ഇ.എം. നജീബ് തുടങ്ങിയവർ സംസാരിച്ചു

Tags:    
News Summary - Foreign lady's death - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.