ലാ​പ്‌​ടോ​പ്പു​ക​ൾ, ഐ ​ഫോ​ണു​ക​ൾ, വാ​ച്ചു​ക​ൾ; നെടുമ്പാശ്ശേരിയിൽ അവകാശികളെത്താത്ത സാധനങ്ങൾ ലേലത്തിന്

നെ​ടു​മ്പാ​ശ്ശേ​രി: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​വ​കാ​ശി​ക​ളി​ല്ലാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക്‌​സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സാ​ധ​ന​ങ്ങ​ൾ ലേ​ലം​ചെ​യ്യു​ന്നു. ലാ​പ്‌​ടോ​പ്പു​ക​ൾ, ഐ ​ഫോ​ണു​ക​ൾ, വാ​ച്ചു​ക​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ടെ​ലി​ഫോ​ൺ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, ടി.​വി, തേ​പ്പു​പെ​ട്ടി​ക​ൾ, ക്ലോ​ക്കു​ക​ൾ, വി​വി​ധ​ത​രം ലൈ​റ്റു​ക​ൾ തു​ട​ങ്ങി 202 സാ​ധ​ന​ങ്ങ​ളാ​ണ് ലേ​ലം​ചെ​യ്യു​ന്ന​ത്.

എ​ല്ലാ സാ​ധ​ന​ങ്ങ​ളും ഒ​രു​മി​ച്ചേ കൊ​ടു​ക്കൂ. ഓ​രോ​ന്നാ​യി ലേ​ലം​കൊ​ള്ളാ​ൻ ക​ഴി​യി​ല്ല. കാ​ർ​ഗോ ആ​യി എ​ത്തി​യ സാ​ധ​ന​ങ്ങ​ളാ​ണി​വ. സാ​ധ​ന​ത്തി​ന്‍റെ വി​ല​യേ​ക്കാ​ൾ കൂ​ടു​ത​ൽ ക​സ്റ്റം​സ് തീ​രു​വ അ​ട​ക്കേ​ണ്ടി​വ​ന്നാ​ൽ ചി​ല​ർ അ​വ കൈ​പ്പ​റ്റാ​റി​ല്ല. പ​ല​വ​ട്ടം നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും ഉ​ട​മ​സ്ഥ​ർ കൈ​പ്പ​റ്റാ​ൻ വ​രാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ധ​ന​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. 

Tags:    
News Summary - Unclaimed parcels for auction in Nedumbassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.