തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രോേട്ടാകോൾ ലംഘിച്ചെന്ന പരാതിയിൽ പ്രധാനമന്ത്രിയുടെ ഒാഫിസ് അന്വേഷണം തുടങ്ങി. വിദേശകാര്യ ജോയിൻറ് സെക്രട്ടറിയിൽനിന്നും അന്വേഷണ ചുമതലയുള്ള അണ്ടർ സെക്രട്ടറി വിശാദംശങ്ങൾ തേടി. യു.എ.ഇയിൽ നടന്ന പരിപാടിയിൽ മന്ത്രിക്കൊപ്പം മഹിള മോർച്ച നേതാവ് സ്മിത മേനോൻ പെങ്കടുത്തതുമായി ബന്ധപ്പെട്ടാണ് പരാതി.
മന്ത്രിതല സമ്മേളനത്തിൽ നയതന്ത്ര സംഘത്തിെൻറ ഭാഗമല്ലാഞ്ഞിട്ടും ഇവർ പെങ്കടുത്ത നടപടി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതുസംബന്ധിച്ച് ലോക്താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂരാണ് ആദ്യം ആരോപണമുന്നയിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹം വി. മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി അയച്ചു. തുടർന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ പബ്ലിക് വിഭാഗം അണ്ടർ സെക്രട്ടറി അംബുജം ശർമയെ സർക്കാർ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലണ് വിദേകാര്യ ജോയിൻറ് സെക്രട്ടറി അരുൺ കെ. ചാറ്റർജിയിയോട് വിശദീകരണം തേടിയത്.
സ്മിത മേനോൻ നയതന്ത്ര സംഘത്തിെൻറ ഭാഗമായിരുന്നോ, പ്രോേട്ടാകോൾ ലംഘിച്ച് അവരെ മന്ത്രിതല സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ, എങ്കിൽ ആരുടെ നിർദേശപ്രകാരം ഉൾപ്പെടുത്തി തുടങ്ങിയ ചോദ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്. ഇതിനുള്ള മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി ഉണ്ടാവുക.
2019 നവംബറിൽ അബൂദബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (െഎ.ഒ.ആർ.എ) മന്ത്രിതല സമ്മേളനത്തിലാണ് വി. മുരളീധരനൊപ്പം എറണാകുളത്തെ ഡ്രംബീറ്റ്സ് എന്ന പി.ആർ സ്ഥാപനത്തിെൻറ മാേനജറായ സ്മിത മേനോൻ പെങ്കടുത്തത്. സമ്മേളനത്തിെൻറ ഒൗദ്യോഗിക ചടങ്ങിലും ഫോേട്ടാസെഷനുകളിലും സ്മിത മേനോൻ പെങ്കടുത്തിട്ടുണ്ട്. അതേസമയം, സ്മിത മേനോൻ എന്ന പേരിൽ മന്ത്രിയുടെ ഒൗദ്യോഗികസംഘത്തിൽ ആരും പെങ്കടുത്തിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം അബൂദബിയിലെ ഇന്ത്യൻ എംബസി നൽകിയ മറുപടി.
കഴിഞ്ഞ മാർച്ച് 22ന് ബി.ജെ.പി മഹിള മോർച്ച സംസ്ഥാന കമ്മിറ്റി പുറത്തുവിട്ട സംസ്ഥാന ഭാരവാഹികളുടെ പട്ടികയിലാണ് സെക്രട്ടറിയായി സ്മിത മേനോെൻറ പേരുള്ളത്. അതേസമയം, മുരളീധരെൻറ അനുമതിയോെടയാണ് അബൂദബിയിൽ നടന്ന മന്ത്രിതല കൂട്ടായ്മയുടെ സമ്മേളനത്തിൽ പെങ്കടുത്തതെന്നാണ് സ്മിത മേനോൻ പറയുന്നത്. സംഭവം വിവാദമായതോടെ തനിക്കെങ്ങനെ അനുമതി കൊടുക്കാനാവും എന്ന ചോദ്യമായിരുന്നു മുരളീധരൻ ചോദിച്ചത്. യുവതിയുടെ വിശദീകരണം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയതോടെ കേന്ദ്രമന്ത്രി മലക്കംമറിഞ്ഞു.
ഗുരുതരമായ ചട്ടലംഘനം ഇൗ വിഷയത്തിൽ ഉണ്ടായതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മന്ത്രിയുടെ ഒൗദ്യോഗിക സംഘത്തിൽ പെടാത്തയാൾ ഒരു അന്താരാഷ്ട്ര മന്ത്രിതല സമ്മേളനത്തിൽ സംബന്ധിക്കുക, വിദേശമന്ത്രിമാരോടൊപ്പം യോഗത്തിൽ മുൻനിരയിലിരിക്കുക, മന്ത്രിമാരുൾപ്പെടെ സംഘത്തോടൊപ്പം ഒൗദ്യോഗിക ഫോേട്ടാ സെഷനിൽ വരെ പെങ്കടുക്കുക തുടങ്ങിയവയെല്ലാം അസാധാരണമായ നടപടികളായാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.