പമ്പയിൽ പരിഭ്രാന്തി പരത്തി രാജവെമ്പാല; ചാക്കിലാക്കി വനപാലകർ -വിഡിയോ

ശബരിമല : പമ്പയിൽ പരിഭ്രാന്തി പരത്തിയ രാജവെമ്പാലയെ വനം വകുപ്പ് ജീവനക്കാർ എത്തി പിടികൂടി. പമ്പ നീലിമല അടിവാരത്ത് കരിക്ക് കച്ചവട സ്ഥാപനത്തിന് സമീപത്ത് നിന്നുമാണ് ആറടിയിലേറെ നീളമുള്ള പാമ്പിനെ പിടി കൂടിയത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കരിക്ക് വിൽക്കുന്ന തൊഴിലാളികളാണ് പാമ്പിനെ കണ്ടത്.

സംഭവം അറിഞ്ഞ് ഭക്തരും പോലീസുകാരും അടക്കം തടിച്ചുകൂടി. ഇതോടെ പാമ്പ് കച്ചവട സ്ഥാപനത്തിലെ ഷീറ്റുകൾക്ക് ഇടയിൽ ഒളിച്ചു. തുടർന്ന് വനം വകുപ്പിൽ നിന്നുള്ള പാമ്പ് പിടുത്ത വിദഗ്ധൻ എത്തി പിടികൂടുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ദീപാരാധന സമയത്ത് സന്നിധാനം മേലെ തിരുമുറ്റത്ത് നിന്നും ആർ.എ.എഫ് സംഘം വിഷമില്ലാത്തയിനം കാട്ടുപാമ്പിനെ പിടികൂടിയിരുന്നു. സംഭവത്തിന്‍റെ വിഡിയോ കാണാം:

Full View
Tags:    
News Summary - Forest Dept Officials Caught King Cobra from Pampa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.