പത്തനംതിട്ട: 382 ഏക്കർ വനഭൂമി പതിച്ചുനൽകിയ പ്രിയ എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത് വന ം മന്ത്രി കെ. രാജുവിെൻറ നിയോജക മണ്ഡലത്തിൽ. മാസങ്ങൾക്ക് മുമ്പ് ഇൗ മണ്ഡലത്തിലെ തോട്ടഭ ൂമികളിൽനിന്ന് റവന്യൂ വകുപ്പിെൻറ നിരോധനം മറികടന്ന് കോടികളുടെ മരങ്ങൾ മുറിച്ചു കടത്താൻ വനം വകുപ്പ് അനുമതി നൽകിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ വനഭൂമി പതിച്ചുനൽകിയിരിക്കുന്നത്. വ്യക്തമായ രേഖകളില്ലാതെ നൂറുകണക്കിന് ഏക്കർ ഭൂമിക്ക് കരം സ്വീകരിക്കുന്നതിന് പിന്നിൽ ഉന്നതർ ബന്ധപ്പെട്ട് നടത്തിയ വൻ ഗൂഢാലോചനയാണെന്ന ആരോപണവും ഉയരുന്നു. പുനലൂർ താലൂക്കിലെ ആര്യങ്കാവ് വില്ലേജിൽപെടുന്നതാണ് പ്രിയ എസ്റ്റേറ്റ് സ്ഥിതിചെയ്യുന്ന 492.13 ഏക്കർ ഭൂമി. ഇതിൽ 382 ഏക്കറും വനഭൂമിയാണെന്നാണ് രേഖകൾ. ഇതു മറച്ചുെവച്ച് 492.13 ഏക്കറിനും കരം സ്വീകരിക്കുകയായിരുന്നു. ഇതോടെ വനഭൂമിയിലും കമ്പനിക്ക് ഉടമസ്ഥാവകാശമായി.
ആര്യങ്കാവ്, തെന്മല വില്ലേജുകളിലെ പ്രിയ, റിയ എന്നീ കമ്പനികളുടെ യഥാക്രമം 492.13, 206.51 ഏക്കർ ഭൂമിക്ക് വീതമാണ് കരം സ്വീകരിച്ചത്. റിയയുടെ കൈവശം വനഭൂമി ഇല്ലെന്നാണ് വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. റിയയുടെ പക്കൽ വനഭൂമി ഉൾപ്പെടെ 300 ഏക്കറിലേറെ ഭൂമി ഉണ്ടെങ്കിലും അക്കാര്യം വില്ലേജ് ഓഫിസർ രേഖപ്പെടുത്തിയിട്ടില്ല.
പുനലൂർ താലൂക്കിലെ അനധികൃത തോട്ടഭൂമികൾ ഏറ്റെടുത്ത് റവന്യൂ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഒപ്പം ഭൂമികളിൽനിന്ന് മരംമുറിക്കുന്നത് നിരോധിക്കുകയും ചെയ്തു. റവന്യൂ വകുപ്പിെൻറ നിരോധനം മറികടന്ന് മരംമുറിക്ക് വനം വകുപ്പ് അനുമതി നൽകി. കഴിഞ്ഞ വർഷം ആദ്യമായിരുന്നു ഇത്. സർക്കാറിൽ ഒടുക്കേണ്ട സീനിയറേജ് പോലും അടക്കാതെ വനം മന്ത്രിയുടെ മണ്ഡലത്തിലെ തോട്ടം മേഖലയിലെ കമ്പനികൾ അന്ന് വ്യാപകമായി മരങ്ങൾ മുറിച്ചുകടത്തി. കരം അടക്കുന്നതിന് ഭൂമിയുടെ കൃത്യമായ സർവേ നമ്പറുകൾ ആവശ്യമാണെങ്കിലും ഇത്തരം വ്യക്തതകൾ ഒന്നുമില്ലാതെയാണ് ഇപ്പോൾ കരം സ്വീകരിച്ചത്.
സർവേ നമ്പറുകൾ വ്യക്തമല്ലാതിരുന്നിട്ടും കരം അടക്കുന്നതിന് ഹൈകോടതിയിൽനിന്ന് കമ്പനികൾ ഉത്തരവ് നേടാൻ ഇടയായത് റവന്യൂ അഭിഭാഷകർ ഒത്തുകളിച്ചതിനാലാണെന്നും അതിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും ഭൂസമരക്കാർ ആരോപിക്കുന്നു. കമ്പനികളുടെ കരം സ്വീകരിക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം എടുത്തിരുന്നില്ല. ഇേതച്ചൊല്ലി വിവാദങ്ങൾ നടക്കവെയാണ് കരം സ്വീകരിക്കാൻ കൊല്ലം കലക്ടർ കാർത്തികേയൻ സ്വന്തം നിലയിൽ ഉത്തരവ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.