പത്തനംതിട്ട: സംസ്ഥാനത്ത് ഭൂമിയുടെ കൈവശക്കാരായ അരലക്ഷത്തോളം പേർക്ക് പട്ടയം നൽ കാൻ നീക്കം. ഭൂരിഭാഗവും മലയോരമേഖലയിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽപെടുന്ന വ നഭൂമിയാണ്. ചെറുകിട കർഷകർ എന്ന നിലയിലാണ് പട്ടയം നൽകുന്നത്. പരമാവധി നാേലക്കർ വരെ ഭൂമിക്കാണ് പട്ടയം നൽകുക. വനഭൂമിക്ക് പട്ടയം നൽകാൻ കേന്ദ്ര വനം മന്ത്രാലയത്തിെൻറ കൂടി അനുമതിവേണം.
ഡിസംബർ 31ന് മുമ്പ് 50,000 പട്ടയം നൽകാനാണ് ലക്ഷ്യമിടുന്നത്. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി ൈകയേറിയ മുഴുവൻ പേർക്കും പട്ടയം നൽകും. 1977 ജനുവരി ഒന്നിനുമുമ്പുള്ള കൈയേറ്റക്കാർക്ക് ഭൂമി നൽകുന്നതിനുള്ള 1993ലെ ചട്ടം, സർക്കാർ ഭൂമിയും പുറേമ്പാക്കും പതിച്ചുനൽകുന്നതിനുള്ള 1964ലെ ഭൂമി പതിവ് ചട്ടം, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിലെ ഭൂമി പതിച്ചുനൽകുന്നതിനുള്ള 1995ലെ നിയമം, ലാൻഡ് ൈട്രബ്യൂണലുകൾ വഴി നൽകാവുന്നവ എന്നിങ്ങനെ നാലിനങ്ങളിലായാവും പട്ടയം.
അരലക്ഷം പട്ടയം നൽകുന്നതിൽ 40,000 ത്തോളം പേർ 1977ന് മുമ്പ് വനഭൂമി ൈകയേറിയവരാണ്. 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം സമതല പ്രദേശങ്ങളിൽ പരമാവധി ഒരേക്കർവരെ കൃഷിഭൂമിയും വീടുെവച്ച് താമസിക്കുന്നതിന് 15 െസൻറുമാണ് നൽകുക. ഇടതുമുന്നണി തീരുമാനപ്രകാരമാണ് റവന്യൂ വകുപ്പ് നടപടി. കേന്ദ്ര വനംമന്ത്രാലയത്തിെൻറ അനുമതി ഒഴികെ നടപടി പൂർത്തിയായതായി റവന്യൂ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചന്ദ്രശേഖരൻ നായർ ‘മാധ്യമ’ത്തോട് പറഞ്ഞു.
കൂടുതൽ ഇടുക്കിയിൽ
പത്തനംതിട്ട: ഏറ്റവും കൂടുതൽ പട്ടയം അനുവദിക്കാൻ പോകുന്നത് ഇടുക്കി ജില്ലയിൽ. 10,000 പട്ടയം. ഇതെല്ലാം പരിസ്ഥിതിലോല മേഖലയിൽപെടുന്ന വനഭൂമിയാണ്. കാസർകോട് 3500, കണ്ണൂർ 2700, കോഴിക്കോട് 2500, വയനാട് 750, മലപ്പുറം 5000, പാലക്കാട് 3000, തൃശൂർ 6000, എറണാകുളം 2000, കോട്ടയം 300, ആലപ്പുഴ 500, പത്തനംതിട്ട 1800, കൊല്ലം 1000, തിരുവനന്തപുരം 1600 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഏകദേശ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.