മാനന്തവാടി: മയക്കുവെടിയേറ്റ കാട്ടാനയെപ്പോലെയാണ് വനം മന്ത്രിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴ്ചകൾക്കുള്ളിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നു പേർ മരിച്ചിട്ടും ജില്ലയുടെ ചുമതല വഹിക്കുന്ന വനം മന്ത്രി ജില്ല സന്ദർശിക്കാതിരുന്നത് പ്രതിഷേധാർഹമാണെന്നും വനം മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി വീടുകൾ സന്ദർശിക്കാത്തത് കുടുംബാംഗങ്ങളോട് കാണിക്കുന്ന അനാദരവാണ്. വയനാട്ടിലെ വന്യജീവി പ്രശ്നങ്ങൾ സംബന്ധിച്ച് നിയമസഭയിലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിരുന്നുവെന്നും എന്നാൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ മെഡിക്കൽ കോളജ് എന്നത് ബോർഡ് മാത്രമേയുള്ളൂ. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവർക്ക് മതിയായ ചികിത്സ കിട്ടാത്തതാണ് മരണകാരണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഇ.എ. ശങ്കരൻ, എ.എം. നിഷാന്ത്, ജേക്കബ് സെബാസ്റ്റ്യൻ, എച്ച്.ബി. പ്രദീപ് മാസ്റ്റർ, ഉഷ വിജയൻ, വിനോദ് തോട്ടത്തിൽ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.