നിലമ്പൂർ: നിലമ്പൂർ വനത്തിൽ നടന്ന ആനകളുടെ കണക്കെടുപ്പ് പൂർത്തിയായി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കാട്ടാനകളെ കണ്ടുവരുന്ന നിലമ്പൂർ വനത്തിൽ ഇക്കുറി എണ്ണം നന്നേ കുറഞ്ഞതായാണ് സർവേയിൽ കണ്ടെത്തിയത്. വഴിക്കടവ്, നിലമ്പൂർ, എടവണ്ണ എന്നീ മൂന്ന് റേഞ്ചുകളുള്ള നിലമ്പൂർ നോർത്ത് ഡിവിഷനിൽ ഒരു കാട്ടാനയെ പോലും നേരിൽ കണ്ടില്ലെന്നാണ് റിപ്പോർട്ട്.
നൂറ്റിയെൺപതോളം ഭാഗങ്ങളിൽ നനവുള്ളതും ഉണങ്ങിയതുമായ ആനപ്പിണ്ടികൾ മാത്രമാണ് സർവേ സംഘത്തിന് കാണാനായത്. അതേസമയം, സൗത്ത് ഡിവിഷനിൽ 98 ആനകളെ നേരിൽ കണ്ടു. 47 കൊമ്പൻ, ഇടത്തരം 11, ഇളമുറക്കാർ പത്ത്, മോഴ 14, കുട്ടികൾ 16 എന്നിങ്ങനെയാണിത്. ഏറ്റവും കൂടുതൽ ആനകളെ കണ്ടത് കരുളായി റേഞ്ചിലാണ്. 71 എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.