കാസർകോട്: വ്യാജരേഖ കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ മുൻകൂർ ജാമ്യം തേടി. നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്. കാസർകോട് ജില്ല സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യഹരജി ഈ മാസം 24ന് കോടതി പരിഗണിക്കും.
അതേസമയം, വിദ്യ അട്ടപ്പാടി കോളജിൽ നൽകിയത് വ്യാജ രേഖകളെന്ന് കോളജ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമെന്നാണ് കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ മഹാരാജാസ് കോളജിലേതെന്ന് തോന്നുന്ന വിധമാണ് രേഖയിലെ ഒപ്പും സീലുമുള്ളത്. ബയോഡാറ്റയിലും വിദ്യ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട് കൊളീജിയേറ്റ് സംഘം കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്.
സീൽഡ് കവറിലാണ് റിപ്പോർട്ട് കൈമാറിയത്. കഴിഞ്ഞ പതിനാറാം തീയതി തൃശ്ശൂരിൽ നിന്നുള്ള കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സംഘവും അട്ടപ്പാടി കോളജിൽ എത്തി പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.