കെ.പി.സി.സി മുൻ സെക്രട്ടറി എം.എ ലത്തീഫിനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: മുൻ കെ.പി.സി.സി സെക്രട്ടറി എം.എ ലത്തീഫിന് സസ്പെൻഷൻ. പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും ആറുമാസത്തേക്കാണ് കോൺഗ്രസ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പാർട്ടിയിൽ നന്ന് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഇതിന് ഒരാഴ്ച സമയമാണ് നൽകിയിരിക്കുന്നത്.

രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നൽകിയ കത്തിൽ പറയുന്നു.

ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരിൽ വിഭാ​ഗീയ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത് ലത്തീഫാണെന്നാണ് പാർട്ടി നിയോ​ഗിച്ച അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ തീരദേശ സന്ദർശനത്തിന്റെ ഭാ​ഗമായി മുതലപ്പൊഴിയിലെ സന്ദർശനം തടയാൻ എം.എ ലത്തീഫ് നിർദേശം നൽകിയെന്ന് കമീഷൻ കണ്ടെത്തി.

കെ.പി.സി.സി ഭാരവാഹി പട്ടികക്കെതിരെ കെ.പി.സി.സി ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ ആഹ്വാനം നൽകി, കോൺ​ഗ്രസ് യൂണിറ്റ് കമ്മറ്റി യോ​ഗങ്ങൾ പരാജയപ്പെടുത്താൻ ശ്രമിച്ചു തുടങ്ങി ​ഗുരുതര അച്ചടക്ക ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ിതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി.

Tags:    
News Summary - Former KPCC secretary MA Latheef has been suspended for six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.