പാവറട്ടി: മുല്ലശേരി മുൻ പഞ്ചായത്ത് പ്രസിഡൻറ് അതിയുന്തൻ വീട്ടിൽ പോളിൻ്റെ മകൻ എ പി ബെന്നി ( 52 ) കുഴഞ്ഞ് വീണ് മരിച്ചു. ചൊവ്വാഴ്ച്ച രാവിലെ 9.30 ഓടെ വീട്ടിലാണ് കുഴഞ്ഞ് വീണത്. ഉടൻ മുല്ലശേരി ബ്ലോക്ക് ആശുപത്രിയിലും സ്ഥിതി മോശമായതിനെ തുടർന്ന് ചാവക്കാട് സ്വകാര്യ ആശുപത്രിയിലെ ത്തിച്ചെങ്കിലും മരിച്ചിരുന്നു.2010 - 2005 കാലഘട്ടത്തിൽ വികസന സ് റ്റാൻ്റിങ് കമ്മിറ്റി ചെയർമാനും 2015- 2020ൽ അവസാനടേമിൽ പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു. സി പി ഐ മുല്ലശേരി പഞ്ചായത്ത് ലോക്കൽ സെക്രട്ടറിയാണ്. മൃതദേഹം വൈകിട്ട് 5 വരെ മുല്ലശ്ശേരി പഞ്ചായത്ത് ഓഫീസ് വളപ്പിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് മുല്ലശേരി നല്ല ഇടയൻ്റെ ദേവാലയത്തിൽ സംസ്കരിക്കും. ഭാര്യ: മിന്നി. മകൾ :ഇവിനറോസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.