മുന്‍ പ്രവാസി നാട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു

എകരൂല്‍: ആറു വര്‍ഷം മുമ്പ്  റിയാദില്‍ നിന്ന് നാട്ടില്‍ സ്ഥിരതാമസമാക്കിയ മധ്യവയസ്ക്കന്‍ കുഴഞ്ഞു വീണ് മരിച്ചു. വള്ളിയോത്ത്  തെറ്റത്ത് പരേതനായ കുഞ്ഞായിന്‍കുട്ടിയുടെ മകന്‍ കുട്ടമ്പൂര്‍ വെള്ളച്ചാലില്‍ മൂസയാണ് (55) മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

25 വര്‍ഷക്കാലം റിയാദിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു. രോഗബാധയെ തുടര്‍ന്ന് 2011ലാണ് വിസ റദ്ദ് ചെയ്ത് നാട്ടില്‍ സ്ഥിര താമസമാക്കിയത്.  മാതാവ്: പാത്തുമ്മ. ഭാര്യ : താഹിറ (കുട്ടമ്പൂര്‍). 
 മക്കള്‍: തന്‍സില്‍ മുഹമ്മദ്‌, തസ്‌ലിയ . മരുമകന്‍: കെ.കെ.മന്‍സൂര്‍( അധ്യാപകന്‍ ,എ.യു.പി.എസ്. എരമംഗലം ). സഹോദരങ്ങള്‍: സുലൈമാന്‍ ( റിട്ട.അധ്യാപകന്‍ ,ജി.എല്‍.പി.എസ്. കക്കോടി), മുഹമ്മദ്‌( റിയാദ്), അബ്ദുല്‍ അസീസ്‌ (സൌദി), ഷരീഫ്, സൈനബ(വെട്ടിഒഴിഞ്ഞതോട്ടം), പരേതയായ സുബൈദ. വൈകിട്ട് അഞ്ചോടെ വീര്യമ്പ്രം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.
 

Tags:    
News Summary - former nri died in kerala-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.