എന്താണ് പുറംലോകം കേരളത്തെക്കുറിച്ച് ചിന്തിക്കുക ?; തകർന്ന ഓടയിൽ വീണ് വിദേശിക്ക് പരിക്കേറ്റ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈകോടതി

കൊച്ചി: ഫോർട്ട് കൊച്ചിയിലെ തകർന്ന ഓടയിൽ വീണ് വിദേശ സഞ്ചാരിക്ക് പരിക്കേറ്റ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈകോടതി. എന്താണ് പുറംലോകം കേരളത്തെക്കുറിച്ചും കൊച്ചിയെക്കുറിച്ചും ചിന്തിക്കുകയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. കഴിഞ്ഞയാഴ്ചയായിരുന്നു പുതുക്കിപ്പണിയുന്നതിനായി തുറന്ന ഓടയിൽ വീണ് ഫ്രഞ്ച് പൗരന്റെ തുടയെല്ല് പൊട്ടിയത്.

ഒരു വിദേശി ഫോർട്ട് കൊച്ചിയിൽ പുതുക്കിപ്പണിയുന്നതിനായി തുറന്ന ഓടയിൽ വീണു. എന്തൊരു നാണക്കേടാണിത്. കേരളം നടക്കാൻ പോലും പേടിക്കേണ്ട സ്ഥലമാണ് എന്നല്ലേ പുറത്തുള്ളവർ കേരളത്തെക്കുറിച്ച് ചിന്തിക്കുകയുള്ളു. ടൂറിസം മാപ്പിൽ കേരളത്തെ മോശമായ രീതിയിൽ ബാധിക്കുന്ന കാര്യമല്ലേ ഇത് ? ഒന്നും നേരെയാകാൻ സമ്മതിക്കില്ല എന്നതാണ് ഇവിടുത്തെ സ്ഥിതിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

നിർമാണത്തിലിരിക്കുന്ന അരൂർ–തുറവൂർ ദേശീയപാത സന്ദർശിച്ച് റിപ്പോര്‍ട്ട് നൽകാൻ അമിക്കസ് ക്യൂറിക്ക് കോടതി നിർദേശം നൽകി.

Tags:    
News Summary - fort-kochi-tourist-drain-injury-high-court-criticise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.