തിരുവനന്തപുരം: മൊബൈൽ മോഷണക്കേസിൽ കസ്റ്റഡിയിലിരിക്കെ യുവാവ് തൂങ്ങി മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കരിമഠം സ്വദേശി അൻസാരിയാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മരിച്ചത്. പൊലീസ് ഇയാളുടെ കസ്റ്റഡി രേഖപ്പെടുത്തിയിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. അതേ സമയം അൻസാരിയുടെ ആത്മഹത്യയിൽ ദുരൂഹതയില്ലെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു. പോസ്റ്റ് മോർട്ടം റിപോർട്ട് പുറത്തുവന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് തിരുവനന്തപുരം കിഴക്കേകോട്ടയിൽ മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട് അൻസാരിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുന്നത്. ഫോർട്ട് സ്‌റ്റേഷനിൽ എത്തിച്ച പ്രതിയെ കോവിഡ് സാഹചര്യത്തിൽ സമീപത്തെ ശിശു സൗഹൃദ കേന്ദ്രത്തിലെക്ക് മാറ്റുകയുമായിരുന്നു. ഇതിന് ശേഷം കുളിമുറിയിൽ കയറി പ്രതി ആത്മഹത്യ ചെയ്യുയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം പരാതിക്കാരൻ സ്റ്റേഷനിൽ എത്താതിരുന്നതും സാങ്കേതിക നടപടി ക്രമങ്ങളിലെ താമസവുമാണ് കസ്റ്റഡി റിപ്പോർട്ട് തയ്യാറാക്കാൻ കഴിയാത്തതിന്‍റെ കാരണമായി പൊലീസ് പറയുന്നത്. ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ പ്രാഥമിക അന്വേഷണത്തിൽ അൻസാരിയുടെ ആത്മഹത്യയിൽ ദുരൂഹതയില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.