ഇളങ്കാട്: ദമ്പതികളെ ആക്രമിച്ചതെന്നു കരുതുന്ന കാട്ടു പന്നിയെ ചത്തനിലയില്‍ കണ്ടെത്തി. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട് ഞര്‍ക്കാട് കൂപ്പുഭാഗത്താണ് തിങ്കളാഴ്ച രാവിലെ പന്നിയെ ചത്തനിലയില്‍ കണ്ടെത്തിയത്. ഇവിടെ തൊട്ടടുത്താണ് കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്.
കൂപ്പുഭാഗം വെട്ടിക്കല്‍ പുരുഷോത്തമന് (68), ഭാര്യ രേവമ്മ (58) എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. കൂടാതെ, ഇവിടെയടുത്ത് 70കാരിയായ ഭിന്നശേഷിക്കാരിയെ കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതും കാട്ടുപന്നി ആക്രമണമെന്നാണ് നാട്ടുകാര്‍ സംശിക്കുന്നത്. ഇതിനിടയിലാണ് രണ്ടുദിവസത്തിനുശേഷം ആക്രമണം നടന്നതിന് തൊട്ടടുത്ത് പന്നിയുടെ ജഡം കെണ്ടത്തിയത്.
പന്നിയുടെ മരണത്തില്‍ അസ്വാഭാവികതയിെല്ലന്നും ജഡത്തിന് മൂന്നുദിവസത്തെ പഴക്കമുെണ്ടന്നും പോസ്റ്റ്മോര്‍ട്ടം ചെയ്ത വെറ്ററിനറി സര്ജന് ഡോ. നെല്സൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഫോറസ്റ്റ് െഡപ്യൂട്ടി റേഞ്ചര്‍ ബിജു, ഫോറസ്റ്റര്‍ അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.